ജല ജീവൻ പൈപ്പിടൽ അശാസ്ത്രീയം - റോഡ് "ചളിക്കുള "മാകുന്നു; കൊങ്ങന്നുരിൽ പിക്കഅപ്പ് വാൻ കുഴിയിൽ താഴ്ന്നു
അത്തോളി: കുടി വെള്ളത്തിന് ആശ്രയമാകുന്ന ജലജീവൻ പദ്ധതിയുടെ പൈപ്പിടലിലെ അശാസ്ത്രീയതയിൽ റോഡ് "ചളിക്കുള "മാകുന്നു.
കൊങ്ങന്നൂർ -
അരിയാട്ട് താഴെ സ്നേഹ നഗർ റോഡിൽ ജല ജീവൻ പൈപ്പിനായി നിർമ്മിച്ച കുഴി കൃത്യമായി അടയക്കാത്തതിനാൽ കോൺഗ്രീറ്റ് സാധനങ്ങളുമായി അത് വഴി വന്ന പിക്ക് അപ്പ് വാനിന്റെ ഒരു ഭാഗം താഴ്ന്നിറങ്ങുകയായിരുന്നു. ഉച്ചക്ക് 2 മണിയോടെയാണ് സംഭവം.
മുൻ എം എൽ എ പുരുഷൻ കടലുണ്ടിയുടെ പ്രാദേശിക വികസന ഫണ്ട് 18.5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഡ്രൈനേജ് അടക്കമുള്ള റോഡ്
ഇക്കഴിഞ്ഞ ജൂൺ 6 നാണ് ടാർ ചെയ്ത് ഗതാഗതം പുന: സ്ഥാപിച്ചത്. ശക്തമായ മഴ കുത്തിയൊലിച്ച് പൈപ്പിട്ട ഭാഗത്തേയ്ക്ക സ്ഥിരമായി എത്തിയതോടെയാണ് ടയർ താഴ്ന്നത്. പൈപ്പിടൽ കൃത്യതയോടെ ചെയ്യാത്തത് കാരണം ഇവിടം വെള്ളം കെട്ടി നിൽക്കുന്നു. പൈപ്പിട്ട ഭാഗം വേഗത്തിൽ ടാർ ചെയ്തത് കുഴി രൂപപ്പെടാനും കാരണമായി
ഗ്രാമ പഞ്ചായത്തിലെ ഒട്ടു മിക്ക പ്രാദേശിക റോഡുകളും ജലജീവൻ പൈപ്പിലെ അശാസ്ത്രീയയിൽ താറുമാറായി.
ജനത്തിന് ഉപകാരപ്രദമായ പദ്ധതി കൊണ്ട് ജന ദ്രോഹമാകുന്ന സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.