ഏഷ്യൻ സോഫ്റ്റ് ബേയ്സ് ബോൾ ഗെയിംസ് : ഇന്ത്യൻ പ്രതിനിധി അനന്യയെ ആദരിച്ചു.
മുക്കം :നേപ്പാളിലെ പൊഖ്‌റയിൽ
ജൂലൈ 17 മുതൽ 21 വരെ നടക്കുന്ന ഏഷ്യൻ സോഫ്റ്റ് ബേയ്സ് ബോൾ ഗെയിംസ് 2025-ൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ തെരഞ്ഞെടുത്ത ചെറുവാടി കളത്തിൽ സുരേഷിന്റെ മകൾ അനന്യയെ
അഡ്വഞ്ചർ ക്ലബ് ചെറുവാടി ആദരിച്ചു. ക്ലബ് സ്‌പോൺസർ ചെയ്യുന്ന ഒന്നാം ഘട്ട ധനസഹായമായ 30,000 രൂപ ക്ലബ്ബ് മുഖ്യ രക്ഷാധികാരി സലീം പാറക്കൽ വീട്ടിലെത്തി കൈമാറി.ക്ലബ് ഭാരവാഹികളായ കെ കെ ജിയാദ്, കെ സിയാദ് എന്നിവർ പങ്കെടുത്തു.