അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് കൺവൻഷൻ  സംഘടിപ്പിച്ചു   കമ്മ്യൂണിറ്റി റിസോൾസിൻ്റെ കാരണഭൂതൻ മഹാനായ ബ
അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് കൺവൻഷൻ സംഘടിപ്പിച്ചു കമ്മ്യൂണിറ്റി റിസോൾസിൻ്റെ കാരണഭൂതൻ മഹാനായ ബാഫഖി തങ്ങളാണെന്ന് ടി.ടി ഇസ്മായിൽ
Atholi News7 Dec5 min

അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് കൺവൻഷൻ 

സംഘടിപ്പിച്ചു 


കമ്മ്യൂണിറ്റി റിസോൾസിൻ്റെ കാരണഭൂതൻ മഹാനായ ബാഫഖി തങ്ങളാണെന്ന് ടി.ടി ഇസ്മായിൽ



അത്തോളി: ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്‌സ് ഡെവലപ്പ്മെൻ്റ് സെൻ്റർ ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി നടന്ന അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് കൺവൻഷൻ ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ജീവിതത്തിൽ ശ്രദ്ധേയമായ ഇടപെടലിലൂടെ ഒരു സമൂഹത്തിൻ്റെ മുന്നോട്ടുള്ള പ്രയാണങ്ങളെ കൃത്യമായി അടയാളപ്പെടുത്തി പോയിട്ടുള്ള മഹാ അനുഭവമാണ് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റി റിസോൾസിൻ്റെ കാരണഭൂതൻ മഹാനായ ബാഫഖി തങ്ങളാണ്. നമ്മൾ ഇന്ന് ആർജിച്ചിരിക്കുന്ന മുഴുവൻ നേട്ടങ്ങളുടെയും കാരണക്കാരൻ ബാഫഖി തങ്ങളാണ്. അദ്ദേഹത്തിൻ്റെ പേരിൽ ഈ നേട്ടങ്ങളെ നിലനിർത്തുകയും പുതിയവ വെട്ടിപിടിക്കുകയും ചെയ്യാൻ പുതിയ തലമുറയെ ഉപയോഗപ്പെടുത്താനുള്ള വലിയൊരു സാംസ്കാരിക കേന്ദ്രമായിട്ടായിരിക്കും സെൻ്റർ വരിക. വെറുമൊരു മുസ് ലിം ലീഗ് ഓഫീസ് ആകാതെ കമ്മ്യൂണിറ്റിയുടെ എല്ലാ വിഭവ ശ്രോതസുകളും കരുത്താർജിപ്പിക്കുന്ന അർത്ഥത്തിലുള്ള നല്ലൊരു കേന്ദ്രമായി മാറ്റണമെന്നും തലമുറകളോളം സാമൂഹ്യ പാഠങ്ങൾ ചെയ്തു കൊടുക്കുന്ന വലിയൊരു പഠനകേന്ദ്രമായും ഇതിനെ മാറ്റണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് സി.കെ അബ്ദുറഹിമാൻ അധ്യക്ഷനായി. ഖത്തർ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡൻ്റ് മമ്മു ഷമ്മാസിൽ നിന്നും ഫണ്ട് സ്വീകരിച്ച് പഞ്ചായത്ത്തല സമാഹരണ ക്യാമ്പയിൽ ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ് ലിം ലീഗ് പ്രസിഡൻ്റ് സാജിദ് കോറോത്ത് മുഖ്യ പ്രഭാഷണം നടത്തി. ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.എം സുരേഷ് ബാബു, എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.പി മുഹമ്മദലി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എ.എം സരിത, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ ഏറോത്ത്, ജനറൽ സെക്രട്ടറി ജാഫർ കൊട്ടാരോത്ത്, വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി ആഷിദ കൊടശ്ശേരി, പി.ടി.എച്ച് പഞ്ചായത്ത് ചെയർമാൻ സി.കെ നസീർ, കെ.എ.കെ ഷമീർ പ്രസംഗിച്ചു. വി.കെ നാസർ ഖിറാഅത്ത് നടത്തി. പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എ.പി അബ്ദു റഹിമാൻ സ്വാഗതവും ട്രഷറർ കരിമ്പയിൽ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.


ഫോട്ടോ 1: അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് കൺവൻഷൻ ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു


2. അത്തോളി പഞ്ചായത്ത് തല മുസ് ലിം ലീഗ് ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്‌സ് ഡെവലപ്പ്മെൻ്റ് ഫണ്ട് സമാഹരണം ഖത്തർ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡൻ്റ് മമ്മു ഷമ്മാസിൽ നിന്നും ഫണ്ട് സ്വീകരിച്ച് മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു

news image

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec