അത്തോളി ആശാരിക്കാവിൽ തിറ മഹോത്സവം തുടങ്ങി: ആത്മീയമായ അറിവിൻ്റെ പോരായ്മ പ്രശ്നങ്ങൾക്ക് കാരണം: മനുഷ്യവ
അത്തോളി ആശാരിക്കാവിൽ തിറ മഹോത്സവം തുടങ്ങി: ആത്മീയമായ അറിവിൻ്റെ പോരായ്മ പ്രശ്നങ്ങൾക്ക് കാരണം: മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജു നാഥ്
Atholi News7 Feb5 min

അത്തോളി ആശാരിക്കാവിൽ തിറ മഹോത്സവം തുടങ്ങി: ആത്മീയമായ അറിവിൻ്റെ പോരായ്മ പ്രശ്നങ്ങൾക്ക് കാരണം: മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജു നാഥ് 




അത്തോളി : ജീവിതത്തിൽ ആത്മീയമായ അറിവ് നേടാതെ പോകുന്നതിൻ്റെ പോരായ്മയാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്ന് മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ

 കെ ബൈജു നാഥ് '


കൊങ്ങന്നൂർ ആശാരിക്കാവ് ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടത്തിയ സാസ്ക്കാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം '

news image

എല്ലാ മതങ്ങളും പങ്കുവെക്കുന്നതും പഠിപ്പിക്കുന്നതും സ്നേഹമാണ് , ഇവ തിരിച്ചറിയാനുള്ള ഇടമാണ് ആരാധാനാലയങ്ങൾ . അതായത് ,ആത്മിയതിലേക്കുള്ള ആദ്യ പടിയാണ് ആരാധനാലയങ്ങൾ . ഏത് രീതിയിലുള്ള പ്രാർത്ഥനയും എത്തിച്ചേരുന്നത് ഏകതയിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് കെ.ടി പ്രഭാകരൻ അധ്യക്ഷനായി. 

ഭഗവദ്ഗീത കൈ കൊണ്ട്

എഴുതി ലണ്ടൻ ബുക്ക് ഓഫ് വേൾഡ്റിക്കോർഡിൽ ഇടം നേടിയ സെൻ്റ് സേവിയേഴ് കോളജ് പ്രിൻസിപ്പൽ പ്രൊഫ.വർഗീസ്

മാത്യു, രാഷ്ട്രീയ, സാംസ്കാരിക, ജീവ കാരുണ്യ പ്രവർത്തകൻ സാജിദ് കോറോത്ത് എന്നിവർ അതിഥികളായി. ക്ഷേത്രത്തിൻ്റെ സവിശേഷതകൾ ഉൾപ്പെടുത്തി അജീഷ് അത്തോളി രചനയും സന്ദീപ് നിത്യാനന്ദ് സംഗീതവും ആലാപനവും നിർവ്വഹിച്ച കൊങ്ങന്നൂരമ്മ ആൽബം കെ ബൈജു നാഥ് റിലീസ് ചെയ്തു.

വൈസ് പ്രസിഡന്റ് എൻ. പി ശങ്കരൻ, സെക്രട്ടറി എൻ പി അനിൽ കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന്

 പ്രദേശത്തെയും കുടുംബത്തിലെയും കലാകാരന്മാർ

അവതരിപ്പിച്ച നൃത്ത സംഗീത വിരുന്ന് കലാ വിസ്മയം അരങ്ങേറി. രാവിലെ ഡോ ചന്ദ്ര കാന്ത് നേത്രാലയത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് എൻ പി ശങ്കരൻ അധ്യക്ഷത വഹിച്ചു. ഡോ. എസ് 

ഷഫീജ , പി ആർ ഒ മനോജ് എം നായർ,

ജോയിൻ്റ് സെക്രട്ടറിമാരായ എൻ പി സത്യനാഥൻ, 

കെ ടി ഹരിദാസൻ എന്നിവർ സംസാരിച്ചു.

വൈകീട്ട് 7 ന് ക്ഷേത്ര കലയായ വട്ടക്കളി . തുടർന്ന് ജൂനിയർ കലാഭവൻ മണി മണി ദാസ് പയ്യോളിയുടെ നേതൃത്വത്തിൽ മണികിലുക്കം മെഗാ ഷോ നടക്കും

നാളെ പ്രധാന ഉത്സവം തിറ കെട്ടിയാട്ടം' . 9 ന് സമാപനം.

Tags:

Recent News