രവീന്ദ്രൻ പനങ്കുറ പുരസ്ക്കാരം:
അപേക്ഷകൾ ക്ഷണിച്ചു
അത്തോളി : ആതുര സേവനരംഗത്ത് പ്രവർത്തിച്ചിരുന്ന പനങ്കുറ രവീന്ദ്രന്റെ ഓർമ്മയ്ക്കായി കേളി കൂമുള്ളി നൽകുന്ന 'രവീന്ദ്രൻ പനങ്കുറ പുരസ്‌കാര'ത്തിന് അപേക്ഷകൾ ക്ഷണിച്ചു.
5000 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം.
കോഴിക്കോട് ജില്ലയിൽ ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം.
ബയോ ഡാറ്റയും പ്രവർത്തനറിപ്പോർട്ടും സഹിതം ഡിസംബർ 9 നകം ' കേളി കൂമുള്ളി, കൂമുള്ളി വായനശാല, മൊടക്കല്ലൂർ പി ഒ,അത്തോളി കോഴിക്കോട് -673323,( kelikoomulli@gmail.com) എന്ന വിലാസത്തിൽ അയക്കുക.