മരുന്ന് വിതരണക്കാരുടെ കൂട്ടായ്മയിൽ  ജില്ലാ സമ്മേളനം ശനിയാഴ്ച ; ജി എസ് ടി ഏകീകരിക്കണമെന്ന് ആവിശ്യം .
മരുന്ന് വിതരണക്കാരുടെ കൂട്ടായ്മയിൽ ജില്ലാ സമ്മേളനം ശനിയാഴ്ച ; ജി എസ് ടി ഏകീകരിക്കണമെന്ന് ആവിശ്യം .
Atholi News8 Jun5 min

മരുന്ന് വിതരണക്കാരുടെ കൂട്ടായ്മയിൽ

ജില്ലാ സമ്മേളനം ശനിയാഴ്ച ; ജി എസ് ടി ഏകീകരിക്കണമെന്ന് ആവിശ്യം . 



കോഴിക്കോട്:സംസ്ഥാനത്തെ മെഡിക്കൽ മരുന്നുകൾ അനുബന്ധ ഉപകരണങ്ങളുടെ മൊത്ത വിതരണക്കാരുടെ സംഘടന കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ പ്രഥമ

ജില്ലാ സമ്മേളനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


രാവിലെ 11. 30 ന് ഫോട്ടൽ സീഷെൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും.

അസി. ഡ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസ് , സൂര്യ അബ്ദുൽ ഗഫൂർ , സന്തോഷ് സെബാസ്റ്റ്യൻ, മുഹമ്മദ് റഹീസ്, പി കനകരാജൻ, മനോജ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.



10,000 ത്തോളം മൊത്തം കച്ചവടക്കാരും ഒരു ലക്ഷം പേർ നേരിട്ടും അല്ലാതെയും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. മരുന്നുകൾ , ലാബ് കെമിക്കൽ , സർജിക്കൽ ഉപകരണം , രോഗ നിർണ്ണയ ഉപകരണം എന്നിവയെല്ലാം ജി എസ് ടി ഈടാക്കുന്നതിൽ ഏകീകരണം വേണമെന്ന് സംഘടന കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. 

ലീഗൽ മെട്രോളജി ലൈസൻസ് ഈടാക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ വിൽപ്പനയ്ക്ക് ഒരു വർഷത്തേയ്ക്ക് 5000 രൂപ ഫീസ് അടയ്ക്കണം . ഇത്തരം മെഡിക്കൽ ഉപകരണങ്ങളുടെ വിൽപ്പന വളരെ പരിമിതമായി മാത്രമെ നടക്കുന്നുള്ളൂ. ഈ നഷ്ടം നികത്താൻ ഇതിന്റെ കാലാവധി 5 വർഷത്തേയ്ക്ക് നീട്ടണമെന്ന് സംഘടന സർക്കാറിനോട് ആവശ്യപ്പെട്ടു.


പത്ര സമ്മേളനത്തിൽ ചെയർമാൻ കെ വി എം ഫിറോസ്, കൺവീനർ -ടി ടി ധനേഷ് , ട്രഷറർ ടി പി സുബീഷ്, കെ ഹരീഷ് എന്നിവർ   

പങ്കെടുത്തു.

Recent News