അത്തോളി പഞ്ചായത്തിൽ ഇന്ദിരാജി കുടുംബ സംഗമം നടന്നു
അത്തോളി : ഇന്ദിരാജി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡുകളിൽ ഇന്ദിരാജി കുടുംബ സംഗമം നടന്നു. വിവിധ വാർഡുകളിൽ ബ്ലോക്ക് പ്രസിഡണ്ട് ജൈസൽ അത്തോളി മണ്ഡലം പ്രസിഡൻറ് സുനിൽ കൊളക്കാട് വൈസ് പ്രസിഡണ്ട് വി ടി കെ ഷിജു ഡി കെ ടി എഫ് സംസ്ഥാന സെക്രട്ടറി ഹരിദാസൻ യുഡിഎഫ് ചെയർമാൻ വി കെ രമേശ് ബാബു എന്നിവർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സി.കെ റിജേഷ്, ഷീബ രാമചന്ദ്രൻ, രമേശ് വലിയാറമ്പത്ത്, രാജേഷ് കൂട്ടാക്കിൽ, വി.ടി.രേഖ
വി. ജി. ഷൈനിൽ, ബിബിൽ കല്ലട, അഷറഫ് അത്തോളി, യൂസഫ് കോതങ്കൽ, അഡ്വ.ഷെറി , പി.എം. രമ, ഷിജു തയ്യിൽ എന്നിവർ പ്രസംഗിച്ചു.
സംഗമത്തിൽ വിവിധ രംഗങ്ങളിലെ വനിതാ രത്നങ്ങളെ ആദരിച്ചു.
ഫോട്ടോ
അത്തോളി കുടക്കല്ല് വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി കുടുംബ സംഗമത്തിൽ എം എ മലയാളം പരീക്ഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആറാം റാങ്ക് നേടിയ അഭിരാമിക്കുള്ള ഉപഹാരം മണ്ഡലം പ്രസിഡൻ്റ് സുനിൽ കൊളക്കാട് സമ്മാനിക്കുന്നു.