സി പി ഐ എം അത്തോളി ലോക്കൽ സമ്മേളനം സമാപിച്ചു :
പി എം ഷാജി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി
വീണ്ടും തിരഞ്ഞെടുത്തു
പാവങ്ങാട്-ഉള്ളേരി
സംസ്ഥാന പാത വീതി കുട്ടുന്ന പ്രവർത്തനം വേഗത കൂട്ടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു
അത്തോളി :പാവങ്ങാട് -ഉള്ളേരി സംസ്ഥാന പാത വീതി കൂട്ടുന്ന പ്രവർത്തനം വേഗത്തിൽ നടപ്പിലാക്കണമെന്ന്
സി പി ഐ എം അത്തോളി ലോക്കൽ സമ്മേളനം
സർക്കാറിനോട് ആവശ്യപ്പെട്ടു.
ലോക്കൽ സമ്മേളനം ഇക്കഴിഞ്ഞ 24,25 തിയ്യതികളിൽ വേളുർ വെസ്റ്റിൽ നടന്നു. പ്രതിനിധി സമ്മേളനം (എം.കെ.കൃഷ്ണൻ നഗറിൽ) ജില്ലാ കമ്മറ്റി അംഗവും ബാലുശ്ശേരി ഏരിയ സെക്രട്ടറിയുമായ ഇസ്മയിൽ
കുറുമ്പോയിൽ ഉദ്ഘാടനം ചെയതു.സമ്മേളനംസഫദർ ഹാഷ്മി,എം ജയകൃഷ്ണൻ ,
സുധാ കാപ്പിൽ എന്നിവരടങ്ങുന്ന പ്രസിഡിയം നിയന്ത്രിച്ചു. റെഡ് വളണ്ടിയർ മാർച്ച് ,
പൊതുപ്രകടനം,വിവിധ അനുബന്ധ' പരിപാടികൾ ,'ഫുഡ്ബോൾ മേള, 'ബോളിബോൾ ,കുട്ടികൾക്കായി ചിത്രരചന,'
പേപ്പർ ,പെൻ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
പൊതു സമ്മേളനം
ജില്ലാ സെക്രട്ടറിയേറ്റ് അംഗം
എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.
എം. രാധാകൃഷ്ണൻ മാസ്റ്റർ ,
അനുപ് കക്കോടി. എന്നിവർ സംസാരിച്ചു.
17 അംഗ ലോക്കൽ കമ്മറ്റിയേയും
ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി
പി എം
ഷാജിയെയും ഐക്യകണ്ഠേന തിരഞ്ഞടുത്തു.