മുതിർന്ന അധ്യാപകർക്ക്
കെ.എസ്.എസ്.പി.എയുടെ ആദരം
അത്തോളി: അധ്യാപക ദിനത്തിൽ അത്തോളി ഹൈസ്കൂളിൽ നിന്നും വിരമിച്ച സികെ. ഗോപാലൻ മാസ്റ്ററേയും രാധ ടീച്ചറേയും കെ.എസ്.എസ്.പി.എ അത്തോളി പഞ്ചായത്ത് കമ്മിറ്റി വീട്ടിലെത്തി ആദരിച്ചു.
സികെ. ഗോപാലൻ മാസ്റ്ററെ കെ.എം രാജനും രാധ ടീച്ചറെ പി.സി. ലീലാവതിയും പൊന്നാടയണിയിച്ചു. രമേശൻ വലിയാമ്പത്ത്, അബ്ദുൾ ലത്തീഫ്, ടി.സി രാജൻ, വി.കെ സത്യനാഥൻ, സികെ. ഗോപാലൻ മാസ്റ്റർ, എം.രാധ ടീച്ചർ, സുനിൽ കൊളക്കാട് എന്നിവർ പ്രസംഗിച്ചു.