അത്തോളിയിൽ ലോക രക്തദാന ദിനാചരണം:  രക്‌തദാനബോധവത്കരണ ക്ലാസ്സ്‌ നടത്തി
അത്തോളിയിൽ ലോക രക്തദാന ദിനാചരണം: രക്‌തദാനബോധവത്കരണ ക്ലാസ്സ്‌ നടത്തി
Atholi News14 Jun5 min

അത്തോളിയിൽ ലോക രക്തദാന ദിനാചരണം:


രക്‌തദാനബോധവത്കരണ ക്ലാസ്സ്‌ നടത്തി


 

അത്തോളി : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജി. വി. എച്ച്.എസ്. എസ്.അത്തോളി (വി.എച്ച്.എസ്.ഇ.വിഭാഗം )എൻ. എസ്‌. എസ്.വൊളന്റിയേഴ്‌സും അധ്യാപകരും ചേർന്ന് അത്തോളി ടൗണിൽ പൊതു ജനങ്ങൾക്കായി രക്തദാന ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

വൊളന്റിയർമാരായ സ്നേഹ എൻ. ടി., ഹിബ ഫാത്തിമ, ഫാത്തി മിന്നത്ത്, ഹാനിബ, ഹന ഫാത്തിമ, വൊക്കേഷണൽ അധ്യാപിക ഷൈനി. എ. കെ. എന്നിവർ സംസാരിച്ചു.

ജീവൻ രക്ഷിക്കുവാനുള്ള ലളിതവും മഹത്തരവുമായ കർമമാണ് രക്തദാനം. രക്ത ദാനത്തിലൂടെ സ്വീകർത്താവിനോടൊപ്പം രക്തദാതാവിനും ശാരീരികവും മാനസികവുമായ ഗുണങ്ങൾ ലഭിക്കുന്നു.

രക്‌തദാനം എന്ന മഹാദാനത്തിനായി സ്വയം തയ്യാറായി എല്ലാവരും പ്രത്യേകിച്ച് യുവാക്കൾ മുന്നോട്ട് വരണമെന്ന് ചടങ്ങിൽ അഭ്യർത്ഥിച്ചു.

തുടർന്ന് ബസ് സ്റ്റോപ്പിലും സ്കൂൾ പരിസരത്തും രക്‌തദാന ബോധവത്‌കരണ പോസ്റ്ററുകൾ പതിപ്പിച്ചു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec