അത്തോളി ജി വി എച്ച് എസ് എസിൽ ബഷീറിൻ്റെ കഥാപാത്രങൾ പുനരവതരിപ്പിച്ചു
അത്തോളി: ഗവൺമെൻറ് വൊക്കേഷണൽ
ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് വി ആർ സുനു ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റൻറ് കെ എം മണി അധ്യക്ഷത വഹിച്ചു
ജാസ്മിൻ ക്രിസ്റ്റബൽ, പി റഫീഖ് എന്നിവർ സംസാരിച്ചു. മണിലാൽ സ്വാഗതവും പി അനൂപ നന്ദിയും പറഞ്ഞു.
യു.പി വിഭാഗത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ബഷീറിൻ്റെ കഥാപാത്രങ്ങളുടെ അവതരണവും വാക്മയ ചിത്രീകരണവും നടന്നു. ബഷീർ പുസ്തകങ്ങളുടെ പ്രദർശനം സ്കൂൾ ലൈബ്രറിയിൽ ഒരുക്കി. സ്കൂൾ ലൈബ്രേറിയ വി.വി സജിത നേതൃത്വം നൽകി. വായനാ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ക്വിസ് മത്സരവും നടന്നു.