സൗജന്യ മെഡിക്കൽ ക്യാമ്പ്
അത്തോളി : ദേശീയവ്യാപാരി ദിനത്തോടനുബന്ധിച്ച് അത്തോളി യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി ആർ.ഡി ഹോമിയോ കെയർ അത്തോളി മെഡ് ലാബ് എന്നിവയുടെ സഹകരണത്തോടെ കച്ചവടക്കാർക്കും, ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും രക്ത ഗ്രൂപ്പ് നിർണയവും മരുന്ന് വിതരണവും നടത്തി.
ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് ഗോപാലൻ കൊല്ലോത്ത് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ജലീൽ അത്തോളി അധ്യക്ഷനായി. ട്രഷറർ ലിനീഷ് ആനശ്ശേരി, യൂത്ത് വിംഗ് പ്രസിഡൻ്റ് വി.എം ഷിജു, സെക്രട്ടറി ഇസ്ഹാഖ്, മുഹസിൽ സംസാരിച്ചു. ഡോ. രമ്യാദാസ്, ഡോ.വി.എസ് രമ്യ, ഡോ.ശ്രീലലക്ഷിമി രോഗികളെ പരിശോധിച്ചു. ഗോപാലൻ കൊല്ലോത്ത് പതാക ഉയർത്തി. ക്യാമ്പിൽ നൂറോളം പേരെ പരിശോധന നടത്തി.രാജേഷ് ബ്രൈറ്റ്, മഖ്ബൂൽ, ഷിബു, സുഹൈബ്, ഷംസു തുടങ്ങിയവർ നേതൃത്വം നൽകി.