അത്തോളിയിൽ ഡി വൈ എഫ് ഐ
ബിരിയാണി ചലഞ്ച് ;കരുതലിന് ആയിരങ്ങൾ കൈകോർത്തു
സ്വന്തം ലേഖകൻ
അത്തോളി : ഡി വൈ എഫ് ഐ അത്തോളി മേഖലാ കമ്മിറ്റി ഞായറാഴ്ച നടപ്പിലാക്കിയ ബിരിയാണി ചലഞ്ചിൽ ആയിരങ്ങൾ അണിനിരന്നു.
വയനാട് ദുരന്ത ബാധിതർക്ക് വീട് നിർമ്മിക്കാൻ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പണം കണ്ടെത്തുന്നതിൻ്റെ ഭാഗമായാണ് ബിരിയാണി ചലഞ്ച് നടത്തിയത്.
പഞ്ചായത്തിൽ വി കെ റോഡ് മുതൽ തോരായി വരെയുള്ള 22 യൂണിറ്റിൽ നിന്നായി 4000 ത്തോളം പേർ നേരിട്ടും ആയിരത്തോളമാളുകൾ പരോക്ഷമായി പങ്കാളികളായി.
ബിരിയാണി ,അതിന് വേണ്ട സാധന സാമഗ്രികൾ വിവിധ വ്യക്തികളും സ്ഥാപനങ്ങളും സംഭാവനയായി നൽകി. സംസം കാറ്ററിങ് ഉടമ എം ജസീർ ഭക്ഷണം സൗജന്യമായി പാകം ചെയ്തു. വേളൂർ സി ഡി ഹയർ ഗുഡ്സ് വാടക സാധനങ്ങളും ലൈറ്റ് സംവിധാനം സി കെ പി വേളൂരും ഒരുക്കി.
രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് ബിരിയാണി ചലഞ്ചിന് ലഭിച്ചതെന്ന് സംഘാടകർ പറഞ്ഞു.
പ്രവർത്തകരുടെ സുഹൃത്തുക്കൾ വാഹനങ്ങളുമായി സ്വമേധയ മുന്നോട്ട് വന്ന് വേളൂർ വെസ്റ്റ് സംസം കാറ്ററിങ് പരിസരത്ത് നിന്നും നേരിട്ടും വാഹനത്തിൽ വിവിധയിടങ്ങളിലുമായി ബിരിയാണി വിതരണം ചെയ്തു.
ഇക്കഴിഞ്ഞ 3 ന് തുടങ്ങി 10 നാണ് ക്യാമ്പയിൻ അവസാനിപ്പിച്ചത്.
സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എം ഷാജി ചെയർമാനും
ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എസ് വി അക്ഷയ് പ്രോഗ്രാം കൺവീനറുമായ സംഘാടക സമിതിയുടെ മേൽനോട്ടത്തിലായിരുന്നു ക്യാമ്പയിൻ നടത്തിയത്. സമിതി ഭാരവാഹികളായ
സഫ്ദർ ഹാഷ്മി,വി പി ബാലകൃഷ്ണൻ , എം ജയകൃഷ്ണൻ മാസ്റ്റർ,എസ് അനിൽ മാസ്റ്റർ , എൽ സി അംഗം വി എൻ ജയൻ , എ അനൂപ് , ഇ എം ജിതിൻ , സാദിക്ക് ജോർജ്, വി കെ ബിജു എന്നിവർ നേതൃത്വം നൽകി.