ദർശനം ഗ്രന്ഥശാലയിൽ 'തണലിടം ':
ജീവിതത്തിൽ ഒറ്റപ്പെടുന്നവർക്ക് തണലിടം അശ്വാസമാകുമെന്ന് മേയർ എം ബീന ഫിലിപ്പ്
കോഴിക്കോട് :ജീവിതത്തിൽ ഒറ്റപ്പെടുന്നവർക്ക് തണലിടം ആശ്വാസമാകുമെന്ന് മേയർ എം ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.
കോർപ്പറേഷൻ 16 ആം വാർഡിലെ കാളാണ്ടിത്താഴം ദർശനം ലൈബ്രറിയിൽ ഒരുക്കിയ
കോർപ്പറേഷൻ ക്ഷേമകാര്യ വിഭാഗപദ്ധതിയായ
'തണലിടം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ .
എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഭരണ പാരമ്പര്യമാണ് കോർപ്പറേഷൻ്റേത് . പുതിയ കാലത്ത് ഉറക്കെ അഭിപ്രായം പറഞ്ഞ് മനസ് ഒന്ന് തണുപ്പിച്ച് സമാധാനം നേടാനും മനസ് തുറന്ന് ചിരിക്കാനും ഒരിടമാണ് തണലിടം. വയോജന ക്ഷേമ കാര്യങ്ങൾ ചെയ്യുന്ന കേരളത്തിൽ ഒന്നാമതാണ് കോഴിക്കോട് കോർപ്പറേഷനെന്നും മേയർ കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തിന് ശേഷം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
സാമൂഹ്യ സുരക്ഷാ മിഷൻ്റെ നേതൃത്വത്തിൽ ദർശനം ഗ്രന്ഥശാലയിൽ നടന്നു വരുന്ന വയോമിത്രം പദ്ധതിയുടെ ഭാഗമായാണ്
അശ്വതി രാമൻ നിർമ്മിച്ചു നൽകിയ പൊതുഇടത്ത് തണലിടം തുറന്നു കൊടുത്തത് .
കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി ദിവാകരൻ അധ്യക്ഷത വഹിച്ചു. വയോമിത്രം മെഡിക്കൽ ഓഫിസർ ഡോ.അമീറ , സ്റ്റാഫ് നേഴ്സ് സി കെ രഞ്ജിഷ , ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ഗോപിക ശശീന്ദ്രൻ എന്നിവരെ വാർഡ് കൗൺസിലർ എം പി ഹമീദ് ആദരിച്ചു. വയോമിത്രം പദ്ധതി ഗുണഭോക്താക്കൾക്ക് 'ഏകാഗ്രതയുടെ ശ്വസനം ' എന്ന വിഷയത്തിൽ ജീനീഷ് ശാന്തിയോഗയുടെ തത്സമയ അവതരണവും ഉണ്ടായി. ജീവിതശൈലി രോഗങ്ങൾക്കും വയോജനങ്ങളുടെ കൈകാൽ മരവിപ്പിനും ഫലപ്രദമായ യോഗ വിദ്യകൾ രഞ്ജിത്ത് ഗോപല കൃഷ്ണൻ അവതരിപ്പിച്ചു. വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. അമീറ, ലൈബ്രറി കൗൺസിൽ ചേവായൂർ മേഖലാ കൺവിനീർ എൻ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. ദർശനം വയോജന വേദി കൺവീനർ കെ ടി ഫിലിപ്പ് സ്വാഗതവും കേരള സാമൂഹ്യ സുരക്ഷ മിഷൻ ജില്ല കോർഡിനേറ്റർ ജിഷോ ജയിംസ് നന്ദിയും പറഞ്ഞു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെ തിമിർത്തോണം - 2024 ൽ ദർശനം തണലിടവും പങ്കാളിയായി.