എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച അത്തോളി സ്വദേശിക്ക് കഠിന തടവ് ശിക്ഷ
എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച അത്തോളി സ്വദേശിക്ക് കഠിന തടവ് ശിക്ഷ
Atholi News13 Dec5 min

എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച

അത്തോളി സ്വദേശിക്ക് കഠിന തടവ് ശിക്ഷ 




അത്തോളി :എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 5 വർഷം കഠിന തടവും നാൽപതിനായിരം രൂപ പിഴയും ശിക്ഷ.മൊടക്കല്ലൂർ വെണ്മണിയിൽ വീട്ടിൽ ലിനീഷ് (43)നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് കെ നൗഷാദലി പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. 2021 ൽ ആണ് കേസിനാസ്പദമായ സംഭവം.

പെൺകുട്ടിയുടെ വീട്ടിൽ വെച്ച് പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു, പിന്നീട് പെൺകുട്ടി ഒരു ബന്ധുവിനോട് വിവരം പറയുകയും അവർ കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും ചെയ്തു.തുടർന്ന് അത്തോളി പോലീസിൽ പരാതി നൽകി . പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ്ബ്‌ ഇൻസ്‌പെക്ടർ പി കെ ജിതേഷ് ആണ് അന്വേഷിച്ചത്. പ്രോസിക്ക്യുഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Recent News