അത്തോളിയിൽ മിഷൻ 2025 മുസ്ലിം ലീഗ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
അത്തോളിയിൽ മിഷൻ 2025 മുസ്ലിം ലീഗ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
Atholi NewsInvalid Date5 min

അത്തോളിയിൽ മിഷൻ 2025 മുസ്ലിം ലീഗ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു



അത്തോളി: അത്തോളി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'മിഷൻ' 2025 ലീഡേഴ്‌സ് മീറ്റ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സി.കെ അബ്ദു റഹിമാൻ അധ്യക്ഷനായി.ഹരിത മണ്ഡലം ട്രഷററായി തിരഞ്ഞെടുത്ത എം.കെ നൈറ ഇസ്മായിലിനെ ഉപഹാരം നൽകി അനുമോദിച്ചു. കെ.എം അസീസ്,ബി.വി ഷറീന, കെ.എ.കെ ഷമീർ,അബ്ദു റസാഖ് അബ്ദുല്ല കേളോത്ത്, മമ്മു ഷമാസ്, ജലീൽ പുനത്തിൻ സംസാരിച്ചു.പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ് സ്വാഗതവും സെക്രട്ടറി നിസാർ കൊളക്കാട് നന്ദിയും പറഞ്ഞു. തറോൽ അബ്ദുറഹിമാൻ ഖിറാഅത്ത് നടത്തി. സെഷൻ രണ്ട് 'ഇലക്ഷൻ വർക്ക് ഷോപ്പ് 'പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് വി.എം സുരേഷ് ബാബു അധ്യക്ഷനായി. പി.കെ ഷറഫുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സലീം കോറോത്ത് സ്വാഗതം പറഞ്ഞു. കെ.ടി.കെ ബഷീർ, ഹാരിസ് പാടത്തിൽ, മൊയ്തു ആര്യാടത്ത്, സി.കെ മുഹമ്മദ്, എ.കെ ഷമീർ ,അസീസ് കമ്മോട്ടിൽ, ടി.കെ അബൂബക്കർ മാസ്റ്റർ, യൂസുഫ് തോരായി, ഫൈസൽ ഏറോത്ത്,റഷീദ ഷാനവാസ്,റസീന തോരായി, റഫീഖ് കൊങ്ങന്നൂർ,അൻവർ വരേക്കണ്ടി,മുഹമ്മദ് ഖൽഫാൻ,ആദി പറക്കുളം സംസാരിച്ചു. സമാപന സെഷൻ സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് എ.പി അബ്ദുറഹിമാൻ അധ്യക്ഷനായി. എ.എം സരിത, കരിമ്പയിൽ അബ്ദുൽ അസീസ്, വി.പി ഷാനവാസ് സംസാരിച്ചു. ട്രഷറർ എ.എം മുസ്തഫ സ്വാഗതവും ഹൈദർ കൊളക്കാട് നന്ദിയും പറഞ്ഞു.

Recent News