ജൂൺ 2ന് ഒൻപതാമത് പുരുഷ T20 വേൾഡ് കപ്പിന് അമേരിക്കയിൽ വെച്ച് തുടക്കമാവുകയാണ്, "ചരിത്രത്തിലാദ്യമായി ഇരുപത് ടീമുകൾ ഭാഗമാവുന്ന T20 വേൾഡ് കപ്പ്" എന്ന സവിശേഷത കൂടിയുണ്ട് ഈ എഡിഷന്.
ഫിക്സ്ചർ എങ്ങനെയാണ് വരുന്നതെന്ന് Explain ചെയ്യാം,
5 ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകളായി പ്രിലിമിനറി ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ നടക്കും, ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സൂപ്പർ 8ലേക്ക് (4 ടീമുകൾ ഉൾപ്പെടുന്ന 2 ഗ്രൂപ്പ്) ക്വാളിഫൈ ചെയ്യും. സൂപ്പർ 8ലെ രണ്ടു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സെമി ഫൈനലിലേക്ക് യോഗ്യത നേടും.
പ്രിലിമിനറി റൗണ്ടിൽ നിന്നും സൂപ്പർ 8ലേക്കുള്ള ടീമുകളുടെ സെലെക്ഷൻ വരുന്നത്,
ഗ്രൂപ്പ് 1: A1, B2, C1 and D2
ഗ്രൂപ്പ് 2: A2, B1, C2 and D1
ഇതിൽ പക്ഷേ സ്ഥാനങ്ങൾ നോക്കിയായിരിക്കില്ല ടീമുകളുടെ സെലെക്ഷൻ; 8 ടോപ് സീഡ് ടീമുകൾക്ക് ഈ സ്ഥാനം ഓൾറെഡി ഫിക്സ് ചെയ്തു വെച്ചിട്ടുണ്ട്, അതായത് ആ 8 ടീമുകളിൽ ആര് ഒന്നാമത് വന്നാലും രണ്ടാമത് വന്നാലും അവരെ ഓൾറെഡി ഫിക്സ് ചെയ്ത പൊസിഷനിലാണ് പരിഗണിക്കുക.
8 ടീമുകളും അവരുടെ ഗ്രൂപ്പിലെ പൊസിഷനും,
Group 1: India (A1), Australia (B2), New Zealand (C1), Sri Lanka (D2)
Group 2: Pakistan (A2), England (B1), West Indies (C2), South Africa (D1)
ഈ 8 ടീമുകളും സൂപ്പർ 8ലേക്ക് യോഗ്യത നേടുകയാണെങ്കിൽ ഇങ്ങനെയായിരിക്കും ഗ്രൂപ്പുകൾ.
സീഡ് ചെയ്യപ്പെടാത്ത ഏതെങ്കിലും ടീം സൂപ്പർ 8ലേക്ക് യോഗ്യത നേടുകയാണെങ്കിൽ അവർ ഗ്രൂപ്പിൽ സീഡെഡ് ടീമുകളിൽ ആരെയാണോ മറികടന്നത് അവരുടെ പൊസിഷനിൽ സൂപ്പർ 8 കളിക്കും. ഉദാഹരണം: ഗ്രൂപ്പ് Aയിൽ നിന്നും പാക്കിസ്ഥാനും കാനഡയുമാണ് സൂപ്പർ 8ലേക്ക് യോഗ്യത നേടുന്നതെങ്കിൽ കാനഡ ഗ്രൂപ്പ് 1ലേക്കും പാക്കിസ്ഥാൻ ഗ്രൂപ്പ് 2വിലേക്കും പോകും.
ഒരു ഗ്രൂപ്പിൽ നിന്നും സീഡ് ചെയ്യപ്പെടാത്ത 2 ടീമുകൾ സൂപ്പർ 8ലേക്ക് യോഗ്യത നേടുകയാണെങ്കിൽ മുകളിൽ പറഞ്ഞ പൊസിഷൻ വെച്ച് അവരുടെ സൂപ്പർ 8 ഗ്രൂപ്പുകളെ നിശ്ചയിക്കും. ഉദാഹരണം: ഗ്രൂപ്പ് Aയിൽ നിന്നും കാനഡ ഒന്നാമതായും ഐർലാണ്ട് രണ്ടാമതായും സൂപ്പർ 8ലേക്ക് യോഗ്യത നേടിയാൽ കാനഡ ഗ്രൂപ്പ് 1ലേക്കും ഐർലാണ്ട് ഗ്രൂപ്പ് 2വിലേക്കും പോകും.
രണ്ടു വ്യത്യസ്ത ഗ്രൂപ്പ് റൗണ്ടുകളും സെമിയും ഫൈനലുമടക്കം 55 മത്സരങ്ങളാണ് 28 ദിവസം നീണ്ടു നിൽക്കുന്ന T20 മാമാങ്കത്തിൽ ഒരുക്കി വെച്ചിട്ടുള്ളത്, USAയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന വേൾഡ് കപ്പിന്റെ കലാശക്കൊട്ട് ജൂൺ 29ന് ബാർബഡോസിൽ വെച്ച് നടക്കും.
മറ്റു ചില കാര്യങ്ങൾ കൂടി പറയാം,
- ഗ്രൂപ്പ് റൗണ്ടുകളിലെ ഏതെങ്കിലും മത്സരത്തിന് റിസൾട്ട് പ്രഖ്യാപിക്കണമെങ്കിൽ കുറഞ്ഞത് ഇരു ടീമുകളും 5 ഓവർ കളിച്ചിരിക്കണം, എന്നാൽ സെമിയിലും ഫൈനലിലും അത് 10 ആയിരിക്കും.
- ഫൈനൽ മത്സരത്തിനും ആദ്യ സെമി ഫൈനൽ മത്സരത്തിനും റിസേർവ് ഡേ ഉണ്ടാകും, രണ്ടാം സെമി ഫൈനൽ മത്സരത്തിന് എക്സ്ട്രാ 250 മിനുട്ടും അവൈലബിൾ ആയിരിക്കും.
- സെമി ഫൈനൽ മത്സരങ്ങൾ നടന്നില്ലാ എങ്കിൽ സൂപ്പർ 8ലെ പൊസിഷൻ വെച്ച് ഫൈനലിലേക്കുള്ള ടീമുകളെ നിശ്ചയിക്കും.
- ടൂർണ്ണമെൻറിൽ Tie എന്ന റിസൾട്ട് ഉണ്ടായിരിക്കില്ല, വിജയികളെ കണ്ടെത്തുന്നത് വരെ സൂപ്പർ ഓവർ Continue ചെയ്തു കൊണ്ടിരിക്കും.