കൂട്ടായ്മയും നാട്ടുകാരും
കൈകോർത്തു ;
നാരങ്ങാപുനത്തിൽ മീത്തൽ ഷാജുവിന് പലചരക്ക് കട ഒരുങ്ങി
ആവണി എ എസ്
അത്തോളി :നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്ന
തെങ്ങ് കയറ്റ തൊഴിലാളിക്ക് കൂട്ടായ്മയും നാട്ടുകാരും കൈകോർത്ത് പലചരക്ക് കട നിർമ്മിച്ച് കൈമാറി.
കൊങ്ങന്നൂർ പുല്ലില്ലാമല നാരങ്ങാ പുനത്തിൽ മീത്തൽ ഷാജുവിനാണ്
പുല്ലില്ലാമല ഉദയം സ്വയം സഹായ സംഘത്തിന്റെയും നാട്ടുകാരുടെയും
സഹകരണത്തോടെ കട നിർമ്മിച്ചത് നൽകിയത്.
ഷാജുവിന്റെ അമ്മ എൻ പി ദേവി കട ഉദ്ഘാടനം ചെയ്തു.
ആദ്യ വിൽപ്പന ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.എം സരിത നിർവഹിച്ചു.
തെങ്ങുകയറ്റ തൊഴിലാളിയായിരിക്കെ മൂന്നു വർഷങ്ങൾക്ക് മുൻപാണ് ജോലിക്കിടെ
തെങ്ങിൽ നിന്നും വീണ് ഷാജുവിന്റെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടത്. ഭാര്യയും രണ്ട് മക്കളുമുള്ള ഷാജുവിന് ജീവനോപാധിയായി കട നിർമ്മിച്ച് നൽകാൻ പുല്ലിലാമല ഉദയം സ്വയം സഹായ സംഘം
തീരുമാനിക്കുകയായിരുന്നു. നാട്ടുകാർ സഹകരിച്ചതോടെ പലചരക്ക് കട യാഥാർത്ഥ്യമായി.
ചടങ്ങിൽ
വാർഡ് മെമ്പർ പി.കെ ജുനൈസ് , കേരള വിഷൻ പ്രതിനിധി ഷെറീജ് അത്തോളി എന്നിവർ സന്നിഹിതരായി.