വായനവാരാചരണം : വിദ്യാര്‍ഥികളും അധ്യാപകരും ലൈബ്രറി സന്ദര്‍ശിച്ചു
ഉള്ളിയേരി :വായനവാരാചരണത്തിന്റെ ഭാഗമായി പുന്നശ്ശേരി എ എം യു പി സ്‌ക്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേതന ലൈബ്രറി സന്ദര്‍ശിച്ചു. ഐ സി ഡി എസ് ല്‍ നിന്നും വിരമിച്ച കൃഷ്ണന്‍മാസ്റ്റര്‍ കൂവില്‍ പി എന്‍ പണിക്കര്‍ അനുസ്മരണം പ്രഭാഷണം നടത്തി.
വായനശാലയുടെ പ്രവര്‍ത്തനങ്ങള്‍ കെ കെ മൊയ്തീന്‍കോയ വിശദീകരിച്ചു. പ്രസിഡണ്ട് കെ.പി ബാലന്‍ അധ്യക്ഷത വഹിച്ചു. വായനശാല ഭരണസമിതി അംഗം നയനസുധ,സ്‌ക്കൂള്‍ പ്രധാനാധ്യാപകൻ എ.കെ ഷഹീര്‍, സ്‌ക്കൂള്‍ ലൈബ്രറിയുടെ ചുമതലയുള്ള റിന്‍സി ടീച്ചര്‍ എന്നിവർ പ്രസംഗിച്ചു.
ചേതന ലൈബ്രറി സെക്രട്ടറി വി.കെ ഷിബിന്‍ ലാല്‍, വിദ്യാരംഗം കണ്‍വീനര്‍ നിഷ കെ കെ. ലൈബ്രേറിയന്‍ എ.ടി സൈനബ, ഗിരിജ, മോഹനന്‍, ജിഷ എന്നിവർ നേതൃത്വം നല്‍കി.