കൊങ്ങന്നുർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല വായന മത്സരം:
താലൂക്ക് തല മത്സരത്തിലേക്ക് രണ്ട് പേർ അർഹരായി
അത്തോളി :കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന അഖില കേരള വായനോത്സവത്തിൻ്റെ ഭാഗമായി കൊങ്ങന്നുർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല വായന മത്സരം സംഘടിപ്പിച്ചു.16 വയസ്സ് മുതൽ 25 വയസ്സുവരെയും 26 വയസ്സുമുതലുള്ളവർക്കുമായാണ് ഗ്രന്ഥശാലാതല മത്സരം നടത്തിയത്. ലൈബ്രറി കൗൺസിൽ നിർദ്ദേശിച്ച അഞ്ച് പുസ്തകങ്ങളിൽ നിന്ന് 30 മാർക്കിൻ്റെ എഴത്തുപരീക്ഷയുടേയും 30 മാർക്കിൻ്റെ പൊതു വിഞ്ജാനത്തെ അടിസ്ഥാനപ്പെടുത്തിയ ക്വിസ് മത്സരത്തിൻ്റെ അടിസ്ഥാനത്തിലും ഒന്നാം സ്ഥാനം നേടിയവരെ താലൂക്ക് തലത്തിലേക്ക് തെരഞ്ഞെടുത്തു. അലൈന മനോഹർ, ഗിരിജ നാറാണത്ത് എന്നിവർ താലൂക്ക് തല മത്സരത്തിന് അർഹത നേടി. എൻ.ഷാജിത ,ലിൻസ വി എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി..ക്വിസ് മാസ്റ്റർ കെ.ടി ബാബു വായനാ മത്സരം നിയന്ത്രിച്ചു. വായനശാല പ്രസിഡണ്ട് കെ.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പ്രദീപൻ സ്വാഗതം പറഞ്ഞു. ലൈബ്രേറിയൻ എൻ രജിത വായനോത്സവത്തിന് നേതൃത്വം നൽകി.