പുത്തഞ്ചേരിയിൽ യുദ്ധ സ്മാരക മന്ദിരം
നാടിന് സമർപ്പിച്ചു ; സ്മാരകങ്ങൾ ദേശീയതയുടെ ശുദ്ധതയിൽ മുങ്ങി കുളിച്ച്നിൽക്കാനുളള അന്തരീക്ഷം ഒരുക്കുമെന്ന് കേന്ദ സഹമന്ത്രി സുരേഷ് ഗോപി
ആവണി എ എസ്
ഉള്ളിയേരി :രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ ഓർമ്മയ്ക്കായി
പുത്തഞ്ചേരിയിൽ നിർമിച്ച യുദ്ധസ്മാരക
മന്ദിരം കേന്ദ്രസഹമന്ത്രി ' സുരേഷ് ഗോപി നാടിന് സമർപ്പിച്ചു. ഇത്തരം വൈകാരിക സ്ഥാപനങ്ങൾ ദേശീയതയുടെ ശുദ്ധതയിൽ മുങ്ങി കുളിച്ച്
നിൽക്കാനുളള അന്തരീക്ഷം ഒരുക്കുമെന്ന് കേന്ദ സഹമന്ത്രിസുരേഷ് ഗോപി പറഞ്ഞു. വരുംതലമുറയുടെ ഹൃദയത്തിൽ പതിപ്പിക്കേണ്ട മുദ്രയാണ്. യുദ്ധങ്ങൾ തങ്ങളെ ബാധിക്കില്ലെന്ന് ആരും ചിന്തിക്കരുതെന്നും അതിൻ്റെ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ എല്ലാവരേയും ബാധിക്കും. മാത്യരാജ്യത്തിൻ' - കാവൽക്കാരാണ് സൈനികരെന്നും അദ്ദേഹം പറഞ്ഞു ചടങ്ങിൽ എം കെ. രാഘവൻ എം പി മുഖ്യ പ്രഭാഷണം നടത്തി .ചെയർമാൻ
രജീഷ് കെ പുത്തഞ്ചേരി അധ്യക്ഷത വഹിച്ചു.
സുബേദാർ മേജർ പി വി മനേഷ് , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി അജിത , ജില്ലാ സൈനിക് വെൽഫയർ ഓഫീസർ എസ് സുജാത,ക്യാപ്റ്റൻ കെ ഒ ഭാസ്കരൻ നമ്പ്യാർ , സാജിത് കോറോത്ത് ,
കെ രാധാകൃഷ്ണൻ നായർ, ടി എം വരുൺ കുമാർ , ഇ പി ഷാജി , എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി മുരളീധര ഗോപാൽ സ്വാഗതവും കെ ഉണ്ണി നന്ദിയും പറഞ്ഞു. പാലക്കാട് ചെബൈ
സ്മാരക സംഗീത കോളേജ് പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച വന്ദേ മാതരം ആലപിച്ചാണ് ചടങ്ങിന് തുടക്കമായി. അന്തരിച്ച എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ വസതിയും സന്ദർശിച്ചാണ് സുരേഷ് ഗോപി കോഴിക്കോട് നിന്നും മടങ്ങിയത്.