കുനിയിൽ കടവ് പാലത്തിന് സമീപം ഓട്ടോ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് തല കീഴായി മറിഞ്ഞു ;ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അത്തോളി :തിരുവങ്ങൂരിൽ നിന്നും അത്തോളിയിലേക്ക് യാത്രക്കാരുമായി സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് ഓവു ചാലിലേക്ക് തല കീഴായി മറിഞ്ഞു. ഡ്രൈവർക്കും യാത്രക്കാർക്കും നിസാര പരിക്കേറ്റു. എല്ലാവരും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഞായറാഴ്ച രാവിലെ 10.30 ഓടെ കുനിയിൽ കടവ് “റബോണ”ടർഫിന് മുൻപിലുള്ള ഓവു ചാലിലേക്കാണ് ഓട്ടോ മറിഞ്ഞത്.ഓട്ടോ ഡ്രൈവർ സൈനബക്ക് തലക്കും കാലിനും പരിക്കുണ്ട്, ഓട്ടോ യാത്രക്കാരായ ചാലക്കൽ ശ്രീധരൻ ഉൾപ്പടെ 3 പേർക്ക് പരിക്കേറ്റു. ഇവർ കോഴിക്കോട് ഗവ:മെഡിക്കൽ കോളേജിൽ ചികിത്സതേടി.
തിരുവങ്ങൂർ ഭാഗത്ത് നിന്നും പുറപ്പെട്ട ഓട്ടോ പാലം കടന്നതിന് ശേഷം വളവിൽ വച്ച് നിയന്ത്രണം വിട്ടു തുടർന്ന് ഓവു ചാലിലേക്ക് തലകീഴായാണ് മറിഞ്ഞു. ഓട്ടോ അമിത വേഗതയിലായിരുന്നില്ലന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഓട്ടോ മറിഞ്ഞതാകാമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.