ജെസിഐ ഫാറൂഖ് കോളേജിന് പുതിയ ഭാരവാഹികൾ ;
അവാർഡ് വിതരണം ചെയ്തു
കോഴിക്കോട് :ജൂനിയർ ചേംബർ ഇന്റർനാഷണലിന് കീഴിലുള്ള ജെസിഐ ഫാറൂഖ് കോളേജ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.
ഫറോക്ക് കരുവൻതിരുത്തി ഫെറിലാൻഡിൽ വെച്ചു നടന്ന അശ്വമേധം ചടങ്ങിൽ വിവിധ മേഖലകളിലുള്ള പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.കെ. പി അശ്വിൻ നാഥ് (പ്രസിഡന്റ്) പി. ടി. ജിതിൻ ചന്ദ്ര (സെക്രട്ടറി)
എം. വരുൺ (ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന 18 അംഗ ഭരണ സമിതിയാണ് ജെ സി ഐ ഫറോക്ക് കോളജ് നാലാമത് ഭാരവാഹികളായി അധികാരമേറ്റത്. സ്ഥാനാരോഹണ ചടങ്ങ് മുൻ ദേശീയ ചെയർമാൻ കെ. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു.
2024 ജെസിഐ ഫാറൂഖ് കോളേജ് പ്രസിഡന്റ് എൻ. വി. സപ്ന അധ്യക്ഷത വഹിച്ചു,
മേഖലാ പ്രസിഡന്റ് ഇ. വി. അരുൺ സ്ഥാനാരോഹണ ചടങ്ങ് നിർവ്വഹിച്ചു. ദേശീയ കോർഡിനേറ്റർ എസ്. വർഷ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ബിസിനസ്സ് കല സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രതിഭകളായ
ഒ. ടി. ഭവിൻ ,കെ. ആർ. തമ്പി, കെ. ടി. സുലൈഖ,
ബി. പൂനം ദേശായി, കെ. എം. സ്മിത,
ടി. ബിജേഷ് ,
പി. രാജീവ് .
സന്തോഷ് വേങ്ങേരി ( മലയാള മനോരമ ) , കെ കെ. അജിത് കുമാർ ( മാതൃഭൂമി), അജീഷ് അത്തോളി (ജീവൻ ടി വി ) ,
പി അനിൽ (എസിവി ന്യൂസ്) ,
എ. ചൈത്ര ,
എം. കെ. ഇതൾ,
കെ. സുനിത,
കെ. മല്ലീനാഥൻ,
കെ. രേഷ്മ,
എം. പ്രഭാകരൻ,
ഇലവ് ചുള്ളിപ്പറമ്പ്,
അനു പൊയിൽ (വ്ലോഗർ )
എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
ചാലപ്പുറം അച്യുതൻ ഗേൾസ് എച്ച് എസ് എസ് കരിങ്കല്ലായി യുപി സ്കൂൾ വൺ എല്ലോ വൺ സ്കൂൾ പദ്ധതി പ്രകാരം സ്കൂൾ ഏറ്റെടുക്കാൻ തീരുമാനിച്ചതായി പുതിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.പ്രസിഡന്റ് കെ.പി അശ്വിൻ നാഥ്, സെക്രട്ടറി പി. ടി. ജിതിൻ ചന്ദ്ര, ട്രഷറർ എം. വരുൺ, സ്ഥാപക പ്രസിഡന്റ് കെ. ശ്രീജിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : കെ.പി അശ്വിൻ നാഥ് ( പ്രസിഡണ്ട്) പി. ടി. ജിതിൻ ചന്ദ്ര ( സെക്രട്ടറി)