കണ്ണിപ്പൊയിൽ ദർശന
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
അത്തോളി:കോഴിക്കോട് ആസ്റ്റർ മിംസ്, അത്തോളി ആസ്റ്റർ ലാബ്, കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ കണ്ണിപ്പൊയിൽ ദർശന മെഡിക്കൽ ക്യാമ്പ്
സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.
സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സികെ .റിജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ, ഡോ. ശരത് ഷംനാസ്,
ടി .കെ. സതീഷ്, സൗമ്യ തായാട്ട് എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ 200 ഓളം പേരുടെ നേത്ര പരിശോധനയും
രക്ത പരിശോധനയും നടത്തി.