കാട്ടിലപീടികയിൽ കെ റെയിൽ അനുമതിക്കായുള്ള നീക്കത്തിനെതിരെ പ്രതിഷേധപ്രകടനം : കെ റെയിൽ പദ്ധതിയുമായി മുന
കാട്ടിലപീടികയിൽ കെ റെയിൽ അനുമതിക്കായുള്ള നീക്കത്തിനെതിരെ പ്രതിഷേധപ്രകടനം : കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോവുന്ന സർക്കാർ നീക്കം തടയുമെന്ന് സമര സമിതി
Atholi News27 Oct5 min

കാട്ടിലപീടികയിൽ കെ റെയിൽ അനുമതിക്കായുള്ള നീക്കത്തിനെതിരെ പ്രതിഷേധപ്രകടനം : കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോവുന്ന സർക്കാർ നീക്കം തടയുമെന്ന് സമര സമിതി


വെങ്ങളം: കെ റെയിൽ അനുമതിക്കായുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ടതിൽ പ്രതിഷേധിച്ച്‌ കെറെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ കാട്ടിലപീടികയിൽ 

പ്രതിഷേധപ്രകടനം നടത്തി. കാട്ടിലപീടിക സത്യാഗ്രഹപന്തലിൽ നിന്നും പന്തംകൊളുത്തി പ്രകടനമായി നീങ്ങിയ പ്രകടനം കാട്ടിൽപീടിക അങ്ങാടിയിൽ അവസാനിപ്പിച്ചു. 


കെ റെയിൽ പദ്ധതി പിൻവലിച്ച് കൊണ്ട് വിജ്ഞാപനമിറക്കാതെ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോവുന്ന സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നും പദ്ധതി എന്തു വില കൊടുത്തും ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്ത് പരാജയപ്പെടുത്തുമെന്നും സംസ്ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതി കൺവീനർ പി ശ്രീകുമാർ പ്രകടനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു. 

കെ മൂസക്കോയ, പ്രവീൺ ചെറുവത്ത്, നസീർ ന്യൂജല്ല, സുനീഷ് കീഴാരി, സഹീർ പി കെ തുടങ്ങിയവർ സംസാരിച്ചു. ഫാറൂക്ക് കമ്പായത്തിൽ, ബാബു ചെറുവത്ത്, ടി പി ഹസ്സൻ, ശിവദാസൻ, ദിനേശൻ, പത്മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി.

Recent News