അബാക്കസ് പരീക്ഷയിൽ അത്തോളി സ്വദേശിനിയ്ക്ക് റാങ്ക്
അത്തോളി :എറണാകുളത്തു വെച്ച് നടന്ന സംസ്ഥാന തല അബാക്കസ് പരീക്ഷയിൽ മൂന്നാം റാങ്ക് കൊങ്ങന്നൂർ മട്ടരച്ചാലിൽ ധനീഷ് കുമാറിന്റെയും അമ്പിളി യുടെയും മകൾ ആദിത്യയ്ക്ക് ലഭിച്ചു..അത്തോളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. നിലവിൽ അബാക്കസ് ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷക്കുള്ള ഒരുക്കത്തിലാണ് ആദിത്യ .