കൊളക്കാട് വീടിനോട് ചേർന്നുള്ള ഷെഡിന് തീ പിടിച്ചു : അയൽവാസിയുടെ അവസരോചിതമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി
സ്വന്തം ലേഖകൻ
അത്തോളി :കൊളക്കാട് ആയാനിപുറത്ത് അബ്ദുൾ ഹമീദിന്റെ 'ഷാസ് 'വീടിന്റെ അടുക്കളയുടെ മുകൾഭാഗത്ത് ശേഖരിച്ച വിറക് കുനയ്ക്ക് തീ പിടിച്ചു.വീട്ടിൽ ആളുണ്ടായിരുന്നില്ല. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി സത്യ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന മൂന്ന് യൂണിറ്റ് വാഹനങ്ങളുമായി എത്തി തീ പൂർണമായും അണക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായവും ഉണ്ടായിരുന്നു.
വീടിനു കാര്യമായ കേടുപാടുകൾ പറ്റിയിട്ടില്ല.
സമീപത്തെ അടുപ്പിൽ നിന്നും തീ പടർന്നതാകാനാണ് സാധ്യതയെന്ന് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ അനൂപ് ബി കെ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ,ലിനീഷ് എം, ഹേമന്ദ് ബി,അനൂപ് എൻ പി,രജിലേഷ് സിഎം നിധിൻ രാജ്,ഷാജു കെ,ഹോം ഗാർഡ് മാരായ രാജേഷ് കെ പി, രാജീവ് വി ടി,എന്നിവർ തീയണക്കുന്നതിന് നേതൃത്വം നൽകി.