ഉള്ളിയേരി വാർഡ് മെമ്പറെ കാണാനില്ല; ഒളിച്ചോടി വിവാഹം കഴിച്ചതായി പ്രചരണം
ഉള്ളിയേരി: ഗ്രാമ പഞ്ചായത്ത് 3 -ാം വാര്‍ഡ് മെംബറായ കക്കട്ടിൽ ഷിനിയെ (42)കാണാനില്ലെന്ന് കാണിച്ച് സഹോദരന്റെ പരാതി. കോട്ടൂർ സ്വദേശിയായ ഷിജുവിനൊപ്പം പോയതായി സംശയിക്കുന്നതായും അത്തോളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇവർക്ക് പ്രായപൂർത്തിയായ രണ്ട് പെണ്‍മക്കളുണ്ട്. ഗള്‍ഫിലുള്ള ഭർത്താവ് ബൈജു നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. അതേ സമയം ഇവർ ഒളിച്ചോടി പോയി മറ്റൊരാളെ വിവാഹം കഴിച്ചതായി സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ സഹിതം പ്രചരിപ്പിക്കുന്നുണ്ട്.
അത്തോളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു