ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം
ഫെബ്രുവരി 10 ന് : സൂര്യ കിരീടം -25 ഒരുങ്ങി;
ഗായകർക്കും പാട്ടെഴുത്തുകാർക്കും അവസരം
അത്തോളി :പാട്ടെഴുത്തിൻ്റെ കിരീടം അഴിച്ച് വെച്ച് നേരത്തെ കടന്ന് പോയ ഗിരിഷ് പുത്തഞ്ചേരി ഓർമ്മയായിട്ട് ഫെബ്രുവരി 10 ന് 15 വർഷം പൂർത്തിയാകും.
(മരണം 2010 ഫെബ്രു. 10 ന് )
ബാല്യ കൗമാര കാലം വായനയെ പരിപോഷിക്കാൻ ഗിരീഷ് പുത്തഞ്ചേരി ചിലവിട്ട കൂമുള്ളി വായനശാല ഹാളിൽ നാട്ടുകാരും കൂട്ടുകാരും വീണ്ടും ഒത്തുകൂടുകയാണ്. ഗാനങ്ങളുടെയും പാട്ടെഴുത്തിൻ്റെയും ശൈലികളും ശീലുകളും മാറി വരുമ്പോഴും മേഘത്തിലെ വിളക്കും വെക്കും നേരത്ത്..
എന്ന ഗ്രാമീണത്വം നിറഞ്ഞ വരികൾ ഉൾപ്പടെ നിരവധി ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച പുത്തഞ്ചേരിയെന്ന ഗാന രചയിതാവിനെ മലയാള ഗാനശാഖ ഉള്ളിടത്തോളം ഓർക്കും. സൂര്യ കീരീടം വീണുടഞ്ഞു..... ഇന്നലെ എൻ്റെ നെഞ്ചിലെ മൺ വിളക്കുതിയില്ലേ .... തുടങ്ങി എത്രയെത്ര വരികൾ.
അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കുമുള്ളി വായനശാലയിൽ
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം നടക്കും.
അനുസ്മരണത്തോടുനബന്ധിച്ച് ജില്ലാതല ഗാനാലാപന മത്സരം , പാട്ടെഴുത്ത് മത്സരം സംഘടിപ്പിക്കും
25 വയസ്സ് കഴിഞ്ഞവർക്ക് മത്സരത്തിൽ പങ്കെടുക്കാം. അപേക്ഷകൾ ഓൺലൈൻ ആയിട്ടോ ഗ്രാമപഞ്ചായത്തിൽ നേരിട്ടോ ഫെബ്രുവരി അഞ്ചിനകം ലഭിച്ചിരിക്കണം.
യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരവും കവിത രചന മത്സരവും നടക്കും.
ഈ വർഷം മുതൽ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ ഗാന - സംഗീത മേഖലയിൽ പ്രതിഭ തെളിയിച്ച ഒരു വ്യക്തിക്ക് അവാർഡ് നൽകാനും തീരുമാനിച്ചു.
പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.
ജനറൽ ചെയർമാൻ - ബിന്ദു രാജൻ, (പ്രസിഡന്റ് അത്തോളി ഗ്രാമ പഞ്ചായത്ത്) ,
വൈസ് ചെയർമാൻ _ സി. കെ. റിജേഷ് (വൈസ് പ്രസിഡന്റ്, അത്തോളി ഗ്രാമപഞ്ചായത്ത്).
ജനറൽ കൺവീനർ - സുനിൽ കൊളക്കാട് ,
ജോയിന്റ് കൺവീനർ - മുരളി മാസ്റ്റർ .
പ്രോഗ്രാം കമ്മിറ്റി
ചെയർമാൻ :
എ എം സരിത
കൺവീനർ - അജീഷ് അത്തോളി,
വൈസ് ചെയർമാൻ -
ശാന്തി മാവീട്ടിൽ ആൻ്റ് പി ടി സാജിത ,
ജോയിൻ്റ് കൺവീനർ- അനീഷ് ,ഹരി പനങ്ങുറ
പബ്ലിസിറ്റി കമ്മിറ്റി
ചെയർമാൻ : വാസവൻ പൊയിലിൽ
വൈസ് ചെയർമാൻ - ശകുന്തള
കൺവീനർ :ബഷീർ കൂനോളി,സുധീഷ് കൂമുള്ളി, പ്രിയ .
റിസപ്ഷൻ കമ്മിറ്റി
ചെയർമാൻ - ഷീബ രാമചന്ദ്രൻ ,
വൈസ് ചെയർമാൻ - രേഖ ആൻ്റ് രമ
കൺവീനർ -സബിത സി കെ .
ജോയിന്റ് കൺവീനർ - സുരേന്ദ്രൻ മാസ്റ്റർ, ഷാക്കിറ ആൻ്റ് സ്മിത ,
വെൽഫെയർ കമ്മിറ്റി
ചെയർമാൻ :സുനീഷ് നടുവിലയിൽ
വൈസ് ചെയർമാൻ - ഫൗസിയ ഉസ്മാൻ , എ എം വേലായുധൻ
കൺവീനർ - രമേശ് വലിയാറമ്പത്ത്,
ജോയിന്റ് കൺവീനർ: ആർ. ബാബു, വിനിഷ.
ഫിനാൻസ് കമ്മിറ്റി :
ചെയർമാൻ - രമേശ് വലിയാറമ്പത്ത് ,
വൈസ് ചെയർമാൻ പി കേ ജുനൈസ് ,
ജോയിന്റ് കൺവീനർ : ഗിരീഷ് ഓലയാട്ട്, രഞ്ജിത് കൂമുള്ളി.
ഫുഡ് കമ്മിറ്റി
ചെയർമാൻ : സന്ദീപ് നാലുപുരക്കൽ, വൈസ് ചെയർമാൻ - ബൈജു കൂമുള്ളി.
അപേക്ഷകൾ.ഗൂഗിൾ ഫോം .
ഫോൺ.9048407148