അത്തോളി ഫെസ്റ്റിന് നാളെ തുടക്കം :  നാട്ടുകാർക്കിനി ആഘോഷരാവുകൾ ;  പ്രവേശനം സൗജന്യം
അത്തോളി ഫെസ്റ്റിന് നാളെ തുടക്കം : നാട്ടുകാർക്കിനി ആഘോഷരാവുകൾ ; പ്രവേശനം സൗജന്യം
Atholi News21 Nov5 min

അത്തോളി ഫെസ്റ്റിന് നാളെ തുടക്കം :

നാട്ടുകാർക്കിനി ആഘോഷരാവുകൾ ;

പ്രവേശനം സൗജന്യം



അത്തോളി : ഒരു

ഇടവേളയ്ക്ക് ശേഷം അത്തോളിയിൽ വീണ്ടും ആഘോഷരാവുകളുടെ തിളക്കം.


അത്തോളി പഴയ എ ആർ ടാക്കീസ് ഗ്രൗണ്ടിൽ അത്തോളി ഫെസ്റ്റ്

നാളെ ( നവംബർ 22 ന് ബുധനാഴ്ച )

തുടങ്ങും.


വൈകീട്ട് 4 മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം നിർവഹിക്കും.

വൈസ് പ്രസിഡന്റ് സി കെ റിജേഷ്

അധ്യക്ഷത വഹിക്കും.

news image

മുൻ വർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ

പ്രദർശനങ്ങൾ ഒരുക്കിയാണ് ഫെസ്റ്റ് നാട്ടുകാരെ വരവേൽക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഏഴ് അമ്യൂസ്മെന്റ് റൈഡുകൾ, ഇരുപതോളം കൺസ്യൂമർ സ്റ്റാളുകൾ, കാർഷിക നഴ്സറി, അതി മനോഹരമായ സെൽഫി ഏരിയ എന്നിവയെല്ലാം തയ്യാറാക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം കളിച്ച് വിജയിക്കാൻ ഫാമിലി ഗെയിം, രുചികരമായ വിഭവങ്ങളുമായി

ഫുഡ് കോർട്ട്, വൻ വിലക്കുറവുമായി ഫർണ്ണിച്ചർ മേള, കുറഞ്ഞ വിലയിൽ തുണിത്തരങ്ങൾ, മൺപാത്രങ്ങൾ എന്നിവയും കാഴ്ചക്കാരെയും

ഉപഭോക്താക്കളെയും കാത്തിരിക്കുന്നു.

news image

എല്ലാ ദിവസവും ഉച്ചയ്ക്ക് 3 മുതൽ രാത്രി 9.30 വരെയാണ് പ്രവേശനം. ഫെസ്റ്റിലേക്ക് എന്റി സൗജന്യമാണ് .

ഫെസ്റ്റിനകത്ത് സജ്ജീകരിച്ച

വലിയ അമ്യൂസ്മെന്റ് റൈഡുകൾക്ക് 70 രൂപയും കുട്ടികളുടേതിന് 50 , 30 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

Tags:

Recent News