തൊട്ടിൽപാലത്ത് പെൺകുട്ടിയെ കാണാതായ സംഭവത്തിന്  പിന്നിൽ ലഹരിക്കടിമയായ യുവാവെന്ന് സൂചന.
തൊട്ടിൽപാലത്ത് പെൺകുട്ടിയെ കാണാതായ സംഭവത്തിന് പിന്നിൽ ലഹരിക്കടിമയായ യുവാവെന്ന് സൂചന.
Atholi News24 Aug5 min

തൊട്ടിൽപാലത്ത് പെൺകുട്ടിയെ കാണാതായ സംഭവത്തിന് പിന്നിൽ ലഹരിക്കടിമയായ യുവാവെന്ന് സൂചന കോളേജിലേക്ക് പോയശേഷം പിന്നീട് കണ്ടെത്തുന്നത് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ.


തൊട്ടിൽപ്പാലം:- ലഹരിക്കടിമയായ യുവാവാണ് തൊട്ടിൽപ്പാലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രയാക്കി കെട്ടിയിട്ടതിന് പിന്നിലെന്നാണ് പോലീസ്

നല്‍കുന്ന സൂചന. പ്രതിയുടെ വീട്ടിൽ നിന്നാണ് പെണ്‍കുട്ടിയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും

ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.


വ്യാഴാഴ്ച രാവിലെ മുതലാണ് പെൺകുട്ടിയെ കാണാതായത്. കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക

വിവരം. പെണ്‍കുട്ടി ഒരു സുഹൃത്തിനെ വിളിച്ച് ട്രാപ്പില്‍പ്പെട്ടു എന്നറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന

സംഭവം പുറം ലോകം അറിഞ്ഞത്.


മൊബൈല്‍ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആള്‍ത്താമസമില്ലാത്ത വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുന്നത്. പ്രദേശത്തെ

ലഹരിക്കടിമയായ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരികയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ

കണ്ടെത്തുന്നത്. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നാണ് പോലീസ് പെൺകുട്ടിയെ മോചിപ്പിച്ചത്. ഈ വീട്ടില്‍നിന്ന് എം.ഡി.എം.എ.

ലഹരിമരുന്നും കണ്ടെടുത്തിട്ടുണ്ട്. യുവാവിന്റെ രക്ഷിതാക്കൾ വിദേശത്താണ്.


പോലീസ് സംഘം മോചിപ്പിച്ച പെണ്‍കുട്ടി നിലവില്‍ ആശുപത്രിയിലാണ്. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെണ്‍കുട്ടിയില്‍നിന്ന്

പോലീസ് വിശദമായ മൊഴിയെടുക്കുന്നുണ്ട്.


Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec