ഫോണും നെറ്റുമില്ല ; ജിയോ കണക്ഷൻ   മണിക്കൂറുകൾ നിശ്ചലം ; ആശങ്കയിൽ   ഉപഭോക്താക്കൾ
ഫോണും നെറ്റുമില്ല ; ജിയോ കണക്ഷൻ മണിക്കൂറുകൾ നിശ്ചലം ; ആശങ്കയിൽ ഉപഭോക്താക്കൾ
Atholi News16 Jun5 min

ഫോണും നെറ്റുമില്ല ; ജിയോ കണക്ഷൻ 

മണിക്കൂറുകൾ നിശ്ചലം ; ആശങ്കയിൽ 

ഉപഭോക്താക്കൾ


ആവണി എ എസ്



കോഴിക്കോട് : ജിയോ കണക്ഷൻ ഉപഭോക്താക്കൾക്ക്

ഫോൺ വിളിക്കാനോ ഇൻ്റർ നെറ്റ് സൗകര്യമോ ഇല്ലാത്ത അവസ്ഥയിലാത് ആശങ്ക പരത്തി.

ഫോൺ വിളിച്ച് കിട്ടാത്തവർ കാര്യം അന്വേഷിച്ച് മൊബൈൽ ഫോൺ കടയിലേക്ക് ഓടിഎത്തി. തങ്ങളുടെ

ഫോണിന് എന്തെങ്കിലും തകരാർ സംഭവിച്ചോ എന്നായി ആദ്യം സംശയം. പലരും ഫോൺ ഓഫ് ചെയ്ത്, ഓൺ ചെയ്തു. ഫലമില്ല. എല്ലാവരും മറ്റ് ഫോൺ കൺക്ഷനിൽ വിളിക്കുമ്പോഴാണ് ജിയോ കണക്ഷൻ മാത്രമാണ് ഈ പ്രശ്നം നേരിടുന്നതെന്ന് വ്യക്തമായി. 

തിങ്കളാഴ്ച ഉച്ചക്ക് 1. 30 ഓടെയാണ് ആദ്യം നെറ്റ് വർക്കും പിന്നാലെ ഫോണും നിശ്ചലമായത്. രണ്ടര മണിക്കൂർ പിന്നിട്ടപ്പോഴാണ് നെറ്റ് വർക്ക് പുന: സ്ഥാപിച്ചത്.

മൊബൈൽ നെറ്റ് മുൻ നിര ദാതാക്കളായ ജിയോ നെറ്റ് ഈവിധം പ്രതിസന്ധി നേരിടുന്നത് ഇതാദ്യമെന്നാണ് വിവരം. അതേ സമയം നെറ്റ് വർക്ക് പുനസ്ഥാപിച്ചിട്ടും തകരാർ സംബന്ധിച്ച് ഇത് വരെ കാരണം പുറത്ത് വിട്ടിട്ടില്ല. രാത്രിയോടെ കാരണം പുറത്ത് വിടുമെന്നാണ് കരുതുന്നത്.

10 മിനിറ്റിനപ്പുറം നെറ്റ് വർക്കും ഫോണും നിശ്ചലമായാൽ ആശങ്ക പ്രകടിപ്പിക്കുന്ന ഉപഭോക്താക്കൾ 2 മണിക്കൂർ നേരം ക്ഷമയോടെ കാത്തിരുന്നതിൻ്റെ ട്രോളുകളും വന്നു തുടങ്ങി.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec