ഭക്തിയുടെ നിറവിൽ കണ്ണിപ്പൊയിൽ ഗ്രാമം;  പുതുമോടിയിൽ നാളെ  ( സെപ്റ്റ :17 ന് )   കണ്ണിപ്പൊയിൽ ജുമാ മസ്ജ
ഭക്തിയുടെ നിറവിൽ കണ്ണിപ്പൊയിൽ ഗ്രാമം; പുതുമോടിയിൽ നാളെ ( സെപ്റ്റ :17 ന് ) കണ്ണിപ്പൊയിൽ ജുമാ മസ്ജിദ് വിശ്വാസികൾക്ക് സമർപ്പിക്കും
Atholi News16 Sep5 min

ഭക്തിയുടെ നിറവിൽ കണ്ണിപ്പൊയിൽ ഗ്രാമം;

പുതുമോടിയിൽ നാളെ  ( സെപ്റ്റ :17 ന് ) 

കണ്ണിപ്പൊയിൽ ജുമാ മസ്ജിദ് വിശ്വാസികൾക്ക് സമർപ്പിക്കും 





അത്തോളി : കണ്ണിപ്പൊയിൽ ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും മിലാദ് സമ്മേളനവും നാളെ ( സെപ്റ്റംബർ 17 ന് ) നടക്കും.

വൈകീട്ട് 7 ന് മസ്ജിന് സമീപം നടക്കുന്ന ചടങ്ങിൽ

ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.

കാപ്പാട് ഖാസി നൂറുദ്ദീൻ ഹൈത്തമി കാപ്പാട് മുഖ്യാതിഥിയാകും

തുടർന്ന് നടക്കുന്ന മദ്ഹു റസൂൽ പ്രഭാഷണം കാരന്തൂർ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി നിർവഹിക്കും. ഇതിന് മുന്നോടിയായി തിങ്കളാഴ്ച ( സെപ്റ്റംബർ 16 ന് ) പ്രഭാത മൗലിദ് , നബിദിന റാലിയും ഉണ്ടാകും. ബുധനാഴ്ച ( 18 ന് ) വൈകീട്ട് 7 ന് ബുർദാസ്വാദനം, വ്യാഴാഴ്ച ( 19 ന് ) വൈകീട്ട് 7 ന് കലാവിരുന്ന് നടക്കും.


Recent News