അത്തോളിയിൽ യൂത്ത്കോൺഗ്രസ് പ്രതിഷേധ പ്രകടനം
അത്തോളി :
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് സമരത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ്പ്രസിഡന്റ് അഭിൻ വർക്കിയെ പിണറായിയുടെ പോലീസ് ക്രൂരമായി
മർദിച്ചതിൽ അത്തോളിയിൽ യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. അത്തോളി ഹൈസ്കൂൾ പരിസരത്തു നിന്നാരംഭിച്ച പ്രകടനം അത്താണിയിൽ സമാപിച്ചു. മണ്ഡലം പ്രസിഡൻ്റ്
താരിഖ് അത്തോളി, ജെ. അശ്വതി, നിർമൽ റോഷ്, ബിബിൽ കല്ലട എന്നിവർ നേതൃത്വം നൽകി.