കാപ്പാട് തുഷാരഗിരി റോഡ് നവീകരണം; മുസ്ലിം ലീഗ് സായാഹ്ന ധർണ നടത്തി
റോഡിൻ്റെ ശോചനീയവസ്ഥക്ക് കാരണം സ്ഥലം ഏറ്റെടുക്കുന്നതിലെ വീഴ്ച : സാജിദ് കോറോത്ത്
അത്തോളി: കാപ്പാട് - തുഷാര ഗിരി റോഡ് നവീകരണം വൈകുന്നതിനെതിരെയും തടഞ്ഞുവെച്ച അത്തോളി കുനിയിൽ കടവ് സി.എച്ച് സ്മാരക പാലം റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കുക, റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. കുനിയിൽ കടവ് - സി എച്ച് പാലം അപ്രോച്ച് റോഡ് അത്തോളി ഭാഗം റോഡിൻ്റെ ശോചനീയവസ്ഥക്ക് കാരണം റോഡിന് ഇരു വശവുമുള്ള സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ വീഴ്ചയാണെന്ന് സാജിദ് കോറോത്ത് പറഞ്ഞു. വികസന വിരോധികളാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകണം പ്രശ്നം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ കൊയിലാണ്ടി പി ഡബ്ളു യു ഓഫീസ് - ബാലുശ്ശേരി എം എൽ എ ഓഫീസ് മാർച്ച് ഉൾപ്പെടെ തുടർ പ്രക്ഷോഭം നടത്തും.
മുൻ മന്ത്രിമാരായിരുന്ന പി കെ കെ ബാവയുടെയും എം കെ മുനീർ എം എൽ എ യുടെയും ശ്രമഫലമായാണ് നമ്മുടെ നാടിന് വലിയ ആശ്വാസം ലഭിച്ച കുനിയിൽ കടവ് പാലം യാഥാർത്ഥ്യമായതെന്ന് സാജിദ് അനുസ്മരിച്ചു.
അത്തോളി - കുനിയിൽ കടവ് റോഡ് കവലയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സി.കെ അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് എ.പി അബ്ദു റഹിമാൻ മുഖ്യ പ്രഭാഷണം നടത്തി. ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം സുരേഷ് ബാബു, എസ് ടി യു ജില്ലാ സെക്രട്ടറി കെ.പി മുഹമ്മദലി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ ഏറോത്ത് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ് സ്വാഗതവും ട്രഷറർ എ.എം മുസ്തഫ നന്ദിയും പറഞ്ഞു. എം.സി ഉമ്മർ,കരിമ്പയിൽ അബ്ദുൽ അസീസ്, കെ.ടി.കെ ബഷീർ, ഹാരിസ് പാടത്തിൽ, കെ.എം അസീസ്, കെ.കെ ബഷീർ, സലീം കോറോത്ത്, നിസാർ കൊളക്കാട്, വി.പി ഷാനവാസ്,
റസാഖ് കേളോത്ത്, ജാഫർ കൊട്ടാരോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം: പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അത്തോളിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്യുന്നു