ദർശനം "സഞ്ചരിക്കുന്ന പുസ്തക പ്രദർശനത്തിന് "വിദ്യാലയങ്ങളിൽ വൻ വരവേൽപ്പ്;
ദർശനം "സഞ്ചരിക്കുന്ന പുസ്തക പ്രദർശനത്തിന് "വിദ്യാലയങ്ങളിൽ വൻ വരവേൽപ്പ്;
Atholi News26 Jun5 min

ദർശനം "സഞ്ചരിക്കുന്ന പുസ്തക പ്രദർശനത്തിന് "വിദ്യാലയങ്ങളിൽ വൻ വരവേൽപ്പ്;


വരികൾക്കിടയിലൂടെയുള്ള വായന അനിവാര്യമെന്ന് ഡോ.മിനി പ്രസാദ് 



കോഴിക്കോട് : എഴുതിയ കൃതികൾ വായനക്കാർ അതനുഭവിക്കണമെങ്കിൽ വരികൾക്ക് മുകളിലൂടെയല്ല, വരികൾക്കിടയിലൂടെ തന്നെ വായിക്കണമെന്ന്

കഥാനിരൂപകയും കേരള സാഹിത്യ അക്കാദമി അംഗവുമായ ഡോ.മിനി പ്രസാദ് .


വായന പക്ഷാചരണത്തിന്റെ ഭാഗമായി

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ  കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയുടെ സഞ്ചരിക്കുന്ന പുസ്തക പ്രദർശനം രണ്ടാം സെന്ററിന്റെ

ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.


മെഡിക്കൽ കോളജ് ദേവഗിരി സാവിയോ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ

പ്രധാന അധ്യാപകൻ സാജു ജോസഫ് അധ്യക്ഷത വഹിച്ചു.


ഫാദർ ബ്ലെസ്സൻ ജോർജ്ജ്, ഇ സോമൻ , ദർശനം സെക്രട്ടറി എം എ ജോൺസൺ എന്നിവർ

സംസാരിച്ചു.


തത്സമയ പ്രശ്നോത്തരി

ദർശനം ബാലവേദി മെന്റർ പി ജസലുദീൻ നേതൃത്വം നല്കി. മത്സരത്തിൽ

എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ 

എൻ എം ശിവഗാമി, 

ടി എം ദേവിക എന്നിവർ വിജയികളായി.

അദ്ധ്യാപക അവാർഡിന് തെരഞ്ഞെടുത്ത കണിമോളുടെ അടരുവാൻ വയ്യ, ദൃശ്യ മാധ്യമ പ്രവർത്തകൻ പി വി കുട്ടൻ എഴുതിയ പടവിറങ്ങി അഞ്ജനപുഴയോരത്ത് എന്നിവ എഴുത്തുകാർ കയ്യൊപ്പ് ചാർത്തിയ പുസ്തകങ്ങൾ കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ കൊല്ലറയ്ക്കൽ സതീശൻ വിജയികൾക്ക് സമ്മാനിച്ചു. 


വായനയെ പ്രോത്സാഹിപ്പിക്കാൻ കോവിഡ് കാലത്ത് ഓൺ ലൈൻ വായനാമുറി പരീക്ഷിച്ച് വിജയിപ്പിച്ച ദർശനം സാസ്ക്കാരിക വേദിയുടെ പുതിയ ആശയമാണിത്. കുട്ടികളെ വായനയിലേക്ക് ആകർഷിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദർശനം സെക്രട്ടറി എം എ ജോൺസൺ പറഞ്ഞു. നമ്മുടെ ചുറ്റുപാടുകൾ മയക്ക്മരുന്ന് ലഹരിയിൽ പിടി മുറുക്കുമ്പോൾ പുതുതലമുറക്ക് വായനയെ ലഹരിയാക്കാൻ സഞ്ചരിക്കുന്ന പുസ്തക പ്രദർശനത്തിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

വെള്ളിമാട് കുന്ന് ജെ ഡി ടി സ്കൂളിൽ നിന്നും ആരംഭിച്ച പദ്ധതി വരും ദിവസങ്ങളിൽ നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽ എത്തും. 



ഫോട്ടോ: സഞ്ചരിക്കുന്ന പുസ്തക പ്രദർശനം കഥാനിരൂപകയും കേരള സാഹിത്യ അക്കാദമി അംഗവുമായ ഡോ.മിനി പ്രസാദ്  ഉദ്ഘാടനം ചെയ്യുന്നു.

മെന്റർ പി ജസലുദീൻ,

ദർശനം സെക്രട്ടറി എം എ ജോൺസൺ, കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ, കൊല്ലറയ്ക്കൽ സതീശൻ , പ്രധാന അധ്യാപകൻ സാജു ജോസഫ് ,ഫാദർ ബ്ലെസ്സൻ ജോർജ്ജ്, സമീപം

Tags:

Recent News