അത്തോളി ജി വി എച്ച് എസ് ഗ്രൗണ്ട് ശുചീകരിച്ചു ;
മെക് 7 ആരോഗ്യ സംരക്ഷണ കൂട്ടായ്മ മാത്രമല്ല ,സാമൂഹ്യ പ്രതിബദ്ധതയുള്ള ജനകീയ സംഘടന !
ആവണി എ എസ്
അത്തോളി : മെക് 7 ആരോഗ്യ സംരക്ഷണ കൂട്ടായ്മക്ക് എതിരെ വ്യാപക പ്രചരണം നടക്കുന്നതിനിടെ അത്തോളി കേന്ദ്രീകരിച്ച് തുടങ്ങിയ മെക് 7പരിശീലനത്തിന് 40 ദിവസം പിന്നിട്ടു. ലളിതമായ വ്യായാമം നേരിട്ട് മനസിലാക്കിയും അവർ പങ്കുവെക്കുകയും ചെയ്തോടെ വിവാദവും കെട്ടടങ്ങുകയാണ്.മെക് 7 ശരീരം ശുദ്ധീകരിക്കുന്നതിനൊപ്പം
പരിസരവും വൃത്തിയാക്കണമെന്ന സന്ദേശം പകർന്നാണ് ഞായറാഴ്ച പകൽ തുടങ്ങിയത്.പതിവ് പോലെ പുലർച്ചെ 5.45 ഓടെ വ്യായാമത്തിന് എത്തിയവർ പടന്നയും മറ്റ് സാധന സാമഗ്രികളുമായാണ് ഗ്രൗണ്ടിൽ എത്തിയത്. വ്യായാമത്തിന് ശേഷം വനിതകളും പുരുഷന്മാരും ഗ്രൗണ്ടിൻ്റെ രണ്ട് ഭാഗങ്ങളായി തിരിച്ച് ശുചീകരണം തുടങ്ങി. പുല്ല് വളർന്നും മറ്റ് പാഴ് വസ്തുക്കൾ നിറഞ്ഞും ഗ്രൗണ്ട് വൃത്തിഹീനമായിരുന്നു.ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും ഗ്രൗണ്ട് ക്ലീൻ . ശരീരം
ശുദ്ധീകരിക്കുന്നതിനൊപ്പം സാമൂഹ്യ
പ്രതിബദ്ധതയോടെയുള്ള ഇത്തരം ഇടപെടലാണ് മെക് 7 നെ ജനകീയമാക്കിയതെന്ന് സെൻ്റർ കോർഡിനേറ്റർ സി ടി റജി പറഞ്ഞു.വ്യായാമ പരിശീലനം മാത്രമല്ല നാടിന്റെ നന്മയ്ക്കായി കൂടുതൽ പ്രവർത്തിക്കാനും കഴിയുമെന്ന് മെക് 7 ഇതിനകം തെളിയിച്ചതായി തോരായി സെൻ്റർ കോർഡിനേറ്ററും ട്രെയിനറുമായ എ കെ ഷെമീർ പറഞ്ഞു.
ചീഫ് ട്രെയിനർ ജാഫർ കൊട്ടാരത്ത് , ചെയർമാൻ ബാബു അഥീന, കൺവീനർ എം കെ ആരിഫ് , വൈസ് ചെയർ പേഴ്സൺ - സെറീന ബീ വി , സുധ ,
പരിശീലകരായ ഹൈദർ സിനിഷ് , അഷ്റഫ് പുതിയോട്ടിൽ , ശ്രീജ പാലാക്കര , ഇ കെ സുമ , ശ്രീജ , നന്ദിനി, ബേബി,
ജോയിൻ കൺവീനർ അൻവർ സെറീന , മീഡിയ കോഡിനേറ്റർ മെഹബൂബ് കപ്പോളി , ട്രഷറർ റസാക്ക് എന്നിവരും ശുചീകരണത്തിന് നേതൃത്വം നൽകി.