ഇടിമിന്നലിൽ വീട്ടിലെ ഉപകരണങ്ങൾ
കത്തി നശിച്ചു
അത്തോളി: ശനിയാഴ്ച രാത്രിയിലുണ്ടായ ഇടി മിന്നലിൽ ഒരു വീട്ടിലെ ഉപകരണങ്ങൾക്ക് കേട് പാട് സംഭവിച്ചു.
കോതങ്കൽ കിഴക്കേ വളപ്പിൽ സുലോചനയുടെ വീട്ടിലെ വയറിംഗ്, ഇലക്ട്രിക് മോട്ടോർ എന്നിവയാണ് കത്തിനശിച്ചത്.
.
വീടിൻ്റെ ചുമരിനും വിള്ളലുണ്ട്. സമീപത്തെ വീടുകൾക്കും കേടുപാടുകളുണ്ട്. വിശദവിവരങ്ങൾ
കെ എസ് ഇ ബി യെ അറിയിച്ചതായി വീട്ടുടമ പറഞ്ഞു.