അഡ്വ.ഡാനിഷ് പയ്യം പുനത്തിലിനെ അനുമോദിച്ചു
അത്തോളി: കേരള ഹൈക്കോടതിയിൽ വക്കീലായി എൻറോൾ ചെയ്ത പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുൻ ട്രഷറർ അഡ്വ.ഡാനിഷ് പയ്യം പുനത്തിലിനെ കൊങ്ങന്നൂർ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. ചടങ്ങ് മണ്ഡലം പ്രസിഡന്റ് സാജിദ് കോരോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സലീം കോറോത്ത് ഡാനിഷിന് ഉപഹാരം സമർപ്പിച്ചു. പി.പി ഷാനവാസ്, ഷാജി പാണക്കാട് സംസാരിച്ചു. കെ.ടി താഹിർ സ്വാഗതവും പി.പി മുഹമ്മദ് നന്ദിയും പറഞ്ഞു.
ചിത്രം: അത്തോളി കൊങ്ങന്നൂർ ശാഖ മുസ്ലിം ലീഗ് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ അഡ്വ. ഡാനിഷ് പയ്യം പുനത്തിലിന് സലീം കോറോത്ത് ഉപഹാരം നൽകുന്നു