ഷഹബാസ് കൊലപാതക കേസിൽ പ്രതിയെന്ന് അരോപിക്കുന്ന  വിദ്യാർത്ഥിക്ക്   കൊളത്തൂർ സ്കൂളിൽ പ്രവേശനമെന്ന് സൂചന
ഷഹബാസ് കൊലപാതക കേസിൽ പ്രതിയെന്ന് അരോപിക്കുന്ന വിദ്യാർത്ഥിക്ക് കൊളത്തൂർ സ്കൂളിൽ പ്രവേശനമെന്ന് സൂചന : പ്രതിഷേധ കൂട്ടായ്മയുമായി രക്ഷിതാക്കളും നാട്ടുകാരും
Atholi NewsInvalid Date5 min

ഷഹബാസ് കൊലപാതക കേസിൽ പ്രതിയെന്ന് അരോപിക്കുന്ന  വിദ്യാർത്ഥിക്ക് 

കൊളത്തൂർ സ്കൂളിൽ പ്രവേശനമെന്ന് സൂചന : പ്രതിഷേധ കൂട്ടായ്മയുമായി രക്ഷിതാക്കളും നാട്ടുകാരും 





അത്തോളി :താമരശ്ശേരി ഷഹബാസ് കൊലപാതക കേസിൽ

പ്രതിയെന്ന് അരോപിക്കുന്ന 

വിദ്യാർത്ഥിക്ക് 

കൊളത്തൂർ ഹയർ സെക്കൻ്ററി

സ്കൂളിൽ പ്ലസ് വൺ പ്രവേശനം നൽകുന്നതായി വിവരം. ഇത് അനുവദിക്കില്ലന്ന് രക്ഷിതാക്കളും നാട്ടുകാരും .

ഈ ആവശ്യം ഉന്നയിച്ച് ഞായറാഴ്ച വൈകീട്ട് 3 ന്

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ സ്കൂളിൽ പ്രവേശത്തിന് വരുന്നത് രക്ഷിതാക്കളും നാട്ടുകാരും വളരെ ആശങ്കയോടേയും ഭീതിയോടെയുമാണ് കാണുന്നത്. പ്രതിഷേധത്തിന്

സ്കൂൾ പരിസരത്ത് രാഷ്ട്രീയ, മത, ജാതി' ഭേദമേന്യേ കൊളത്തൂരിലേയും സമീപ പ്രദേശത്തേയും രക്ഷിതാക്കളും രാഷ്ടീയ പ്രവർത്തകരും അണിചേർന്നു. പ്രതിഷേധം കൊളത്തൂർ ഗ്രാമത്തിൻ്റെതും കൂടിയായി.

ഒരു കാരണവശാലും കേസിലെ പ്രതിയായ വിദ്യർത്ഥിയെ ഈ സ്കൂളിൽ പഠിക്കാൻ അനുവദിക്കില്ലന്നാണ്

പ്രതിഷേധ കൂട്ടായ്മയുടെ തീരുമാനം. സ്കൂൾ അധികൃതർ

വിരുദ്ധ തീരുമാനമെടുത്താൽ ഇപ്പോൾ ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളെ കൂട്ടമായി ടി സി വാങ്ങി പോകുമെന്ന് രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകി.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec