അത്തോളി ഹൈസ്കൂളിലെ ഓപ്പൺ സ്റ്റേജ് നിർമാണം വൈകുന്നു
സ്വന്തം ലേഖകൻ
അത്തോളി:ജിവിഎച്ച്എസ് സ്കൂളിലെ
അത്തോളി ഓപ്പൺ സ്റ്റേജ് നിർമാണം വൈകുന്നു.
പൊളിച്ചു മാറ്റിയ പഴയ സ്റ്റേജിന്റെ കല്ലും അവശിഷ്ടങ്ങളും ലേലം ചെയ്തു വിൽക്കാത്തതിനാലാണ് നിർമാണം വൈകുന്നതെന്ന് വിവരം . ജില്ലാ പഞ്ചായത്ത് 2023- 24 വർഷത്തിൽ അനുവദിച്ച 10 ലക്ഷവും 24 - 25 വർഷത്തേക്കുള്ള 10 ലക്ഷവും ചേർന്ന് 20 ലക്ഷം രൂപയുടെ ഓപ്പൺ സ്റ്റേജ് ആണ് ടെണ്ടർ ആയിട്ടും നിർമ്മാണം തുടങ്ങാത്തത്.
സ്കൂളിലെ വർഷങ്ങൾ പഴക്കമുള്ള പഴയ സ്റ്റേജ് ആണ് കഴിഞ്ഞവർഷം പൊളിച്ചിട്ടത്.
ലേലത്തിനു മുമ്പ് സാധനങ്ങളുടെ വില നിർണയിക്കാനുള്ള വാലുവേഷൻ നടപടികൾ എൻജിനീയർ വിഭാഗം പൂർത്തിയാക്കി ജില്ലാ പഞ്ചായത്തിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ലേലം ചെയ്യേണ്ടത് ജില്ലാ പഞ്ചായത്ത് ആണ്. ഈ മാസം 19ന് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ ലേലം തീരുമാനമാവുമെന്ന് പ്രതീക്ഷിക്കുന്നതായി
പിടിഎ പ്രസിഡണ്ട് സന്ദീപ് കുമാർ അത്തോളി ന്യൂസ് നോട് പറഞ്ഞു. യുപി വിഭാഗം മുതൽ ഹയർസെക്കൻഡറി വരെ 1500 നടുത്ത് വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പൊതു പരിപാടികൾ നടത്താനുതകുന്ന ഓഡിറ്റോറിയമോ സ്റ്റേജോ ഇല്ല. സ്കൂൾ കലോത്സവങ്ങളും അനുബന്ധ പരിപാടികൾ വരുമ്പോൾ ഏറെ പ്രയാസമാണ് നേരിടുന്നത്.പുറത്ത് സ്റ്റേജ് കെട്ടി പ്രോഗ്രാം നടത്തുമ്പോൾ സാമ്പത്തിക നഷ്ടം ഉണ്ടാകും. എത്രയും വേഗം സ്റ്റേജ് നിർമാണത്തിനുള്ള നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നത്