സോഷ്യൽ മീഡിയ പ്രചരണം : ഉള്ളിയേരി  വാർഡ് മെമ്പർ രാജിവച്ചു
സോഷ്യൽ മീഡിയ പ്രചരണം : ഉള്ളിയേരി വാർഡ് മെമ്പർ രാജിവച്ചു
Atholi NewsInvalid Date5 min

സോഷ്യൽ മീഡിയ പ്രചരണം : ഉള്ളിയേരി

വാർഡ് മെമ്പർ രാജിവച്ചു



ഉള്ളിയേരി: ഗ്രാമ പഞ്ചായത്ത് 3 -ാം വാര്‍ഡ് മെമ്പർ ഷിനി കക്കട്ടിൽ

രാജി വെച്ചു . 

സി പി ഐ എം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് രാജി വെക്കാൻ നിർബന്ധിതയാകുകയായിരുന്നു.

കഴിഞ്ഞ ദിവസം ഷിനി യുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തയെക്കുറിച്ച് വിശദീകരണം ചോദിച്ചിരുന്നു. പാർട്ടിക്ക് നൽകിയ മറുപടി തൃപ്തികരമായിരുന്നില്ല . ഇതിനിടെ വാർഡ് മെമ്പർ രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ്

പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ചൊവ്വാഴ്ച രാജി വെക്കാൻ പാർട്ടി നിർദേശിച്ചിരുന്നു തുടർന്ന് ബുധനാഴ്ച വൈകീട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രാജി കത്ത് കൈമാറുകയായിരുന്നു .

വ്യാഴാഴ്ച രാവിലെ തുടർ നടപടി സ്വീകരിക്കും.

സോഷ്യൽ മീഡിയയിലെ പ്രചരണം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു

Recent News