
ചിത്ര കല ഫണ്ടമെൻ്റൽസ് ഓഫ് കേരള മ്യൂറൽ പെയിൻ്റിങ്ങ് പ്രകാശനം ചെയ്തു
അത്തോളി: ശശി എടവരാട് രചിച്ച് കോഴിക്കോട് ഗംഗ ബുക്സ് പ്രസാധനം ചെയ്ത സോപാന ചിത്ര കല ഫണ്ടമെൻ്റൽസ് ഓഫ് കേരള മ്യൂറൽ പെയിൻ്റിങ്ങ് എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ പരിഷ്കരിച്ച പതിപ്പ് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ പ്രകാശനം ചെയ്തു. ഈശ്വരചൈതന്യത്തിലേക്കും തത്വ സാക്ഷാത്ക്കാരത്തിലേക്കും നമ്മെ നയിക്കുന്നതാണ് ചുമർചിത്രകല അർഥമാക്കുന്നതെന്ന്
ചിദാനന്ദപുരി സ്വാമികൾ പറഞ്ഞു.
എല്ലാ കലകളും ഈശ്വര ചൈതന്യം ഉണർത്തുന്നു. ചിത്രകലാവിദഗ്ധൻമാരുടെ അംഗീകരം ലഭിച്ചതും ചിത്രകലാപഠിതാകൾക്ക് ലഭിക്കുന്നതുമായ ആദ്യ സമഗ്രസിലബസാണ് ഈ ഗ്രന്ഥം. വലിയ അംഗീകാരമാണ് ഈ പുസ്തകത്തിന് ഇതിനകം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.പുസ്തകം സ്വാമിനി ശിവാനന്ദ പുരി ഏറ്റുവാങ്ങി. ബാലകൃഷ്ണൻ വിഷ്ണോത്ത് അധ്യക്ഷനായി.
ഗംഗ ബുക്സ് ഉടമ പി.എം. ജയരാജ്, കല്യാണി ബുക്സ് ട്രസ്റ്റ് പ്രസാധകൻ സുജീഷ് കുമാർ, ബ്രഹ്മചാരി ദിനേശൻ, അവിന്ദാക്ഷൻ പേരാമ്പ്ര, ഇ.കെ. രഞ്ജിഷ എന്നിവർ സംസാരിച്ചു.