അത്തോളി കൊങ്ങന്നൂരിൽ   ഇനി രണ്ട് ദിവസം ആഘോഷം!
അത്തോളി കൊങ്ങന്നൂരിൽ ഇനി രണ്ട് ദിവസം ആഘോഷം!
Atholi News11 May5 min

അത്തോളി കൊങ്ങന്നൂരിൽ 

ഇനി രണ്ട് ദിവസം ആഘോഷം!


സപ്ന്ദനം 'സമന്വയം -24 ' ന് കൊടിയേറി 



അത്തോളി : വേനൽ മഴ പെയ്തിറങ്ങിയ നാട്ടു വഴികളിൽ ഇനി രണ്ട് നാൾ ഉത്സവരാവ് .

കൊങ്ങന്നൂര്

സ്പന്ദനം കലാകായിക വേദിയുടെ വാർഷികാഘോഷം 

സമന്വയം - 24 ന്

തിരി തെളിയാൻ മണിക്കൂറുകൾ മാത്രം . ഏറെ നാളുകൾക്ക് ശേഷം ഗ്രാമവാസികൾ ഒന്നിക്കുന്ന നാടിൻ്റെ ഉത്സവമായതോടെ 

നാടും വീടും അതിൻ്റെ ആവേശത്തിലാണ്. പരിപാടി നടക്കുന്ന

 പറക്കുളം വയലിൽ 

( ആർ എം ബിജു നഗറിൽ ) 

ഇന്ന് രാവിലെ സ്പന്ദനം കലാ കായിക വേദിയുടെ മുതിർന്ന അംഗം കെ ടി ഹരിദാസൻ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി .

സംഘാടക സമിതി രക്ഷാധികാരി സാജിദ് കോറോത്ത്, ചെയർമാൻ കെ ടി ശേഖർ , ജനറൽ കൺവീനർ പി കെ ശശി , സ്പന്ദനം 

കലാ കായിക വേദി

പ്രസിഡൻ്റ്

കെ ആനന്ദൻ,

വൈസ് പ്രസിഡന്റ് സുന്ദരൻ കോതങ്ങാട്ട് ,  

സ്വാഗത സംഘം കൺവീനർ

ഇ അനിൽ കുമാർ, ജോയിൻ്റ് സെക്രട്ടറി സുരേഷ് കുട്ടോത്ത് , ഖജാൻജി പി സുനിൽ കുമാർ, കെ കെ രാജൻ , എൻ സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.news image

വൈകീട്ട് നടന്ന സൗഹൃദ സദസ്സിൽ 

ചെയർമാൻ കെ ടി ശേഖർ , 

സംഘാടക സമിതി രക്ഷാധികാരി സാജിദ് കോറോത്ത്, 

ജനറൽ കൺവീനർ പി കെ ശശി , സ്പന്ദനം 

കലാ കായിക വേദി

പ്രസിഡൻ്റ്

കെ ആനന്ദൻ എന്നിവർ പ്രസംഗിച്ചു

തുടർന്ന് 

 വേദിയിൽ കൊങ്ങന്നൂര് നാട്യ ദർപ്പണ , നടരാജ എന്നീ നൃത്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും പ്രാദേശിക കലാകാരന്മാരും  

വിവിധ കലാ പരിപാടികൾ തുടരുകയാണ്.

 . 

നാളെ വൈകീട്ട് 

 6.30 മുതൽ

കരോക്കെ ഗാനമേള , മോഹിനിയാട്ടം തുടർന്ന് സാസ്ക്കാരിക സമ്മേളനം.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം നിർവ്വഹിക്കും.

കവിയും ചലച്ചിത്ര ഗാന രചയിതാവുമായ രമേശ് കാവിൽ മുഖ്യാതിഥിയാകും.

ഡോ. മുഹമ്മദ് അസ്‌ലം സി കെ യെ ചടങ്ങിൽ ആദരിക്കും. തുടർന്ന് നറുക്കെടുപ്പ്

രാത്രി 9 ന് അമ്പലപ്പുഴ സാരഥിയുടെ നാടകം 'രണ്ട് ദിവസം' അരങ്ങേറും.മീഡിയ ആൻഡ് 

ഓൺലൈൻ ന്യൂസ്‌ പാർട്ണർ 

അത്തോളി ന്യൂസ്.

Recent News