ദലിത് വിദ്യാര്‍ഥിക്ക് നേരെ അക്രമം: മൂന്നുപേര്‍ക്കെതിരെ കേസെടുത്തു
ദലിത് വിദ്യാര്‍ഥിക്ക് നേരെ അക്രമം: മൂന്നുപേര്‍ക്കെതിരെ കേസെടുത്തു
Atholi News2 Aug5 min

ദലിത് വിദ്യാര്‍ഥിക്ക് നേരെ അക്രമം: മൂന്നുപേര്‍ക്കെതിരെ കേസെടുത്തു


അത്തോളി : ഭിന്നശേഷിക്കാരനായ ചീക്കിലോട് സ്വദേശി ദലിത് വിദ്യാര്‍ത്ഥിയെ വഴിയില്‍വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തു.


ചീക്കിലോട് സ്വദേശി മനീഷ്, ചീക്കിലോട് വയപ്പുറത്ത് ഹാരീസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 341, 323, 354, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ 27 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 

എന്നാല്‍ സംഭവത്തില്‍ പോലീസ് കേസെടുക്കുന്നില്ലെന്ന് മാതാവ് ചീക്കിലോട് മേലെ പുളിക്കൂല്‍ മിനി പരാതി ഉന്നയിച്ചിരുന്നു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കാക്കൂര്‍ പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തുകയും മിനിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്നാണ് വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്.

Tags:

Recent News