തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർപ്പണ പുണ്യം തേടി ആയിരങ്ങളെത്തി
അത്തോളി :തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർപ്പണ പുണ്യം തേടി ആയിരങ്ങളെത്തി. ഇന്നലെ പുലർച്ചെ നാലുമണി മുതൽ ക്ഷേത്ര കടവിൽ നടന്ന പിതൃ ദർപ്പണത്തിന് ഭുവനേശ്വരി ക്ഷേത്രത്തിലെ ശ്രീ സുനിൽ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ നടന്ന തിലഹോമത്തിന് മേൽശാന്തി രാജേന്ദ്ര ബട്ട് കാർമികത്വം നൽകി ചടങ്ങിന് അത്തോളി പോലീസി ക്ഷേത്ര കമ്മിറ്റി പ്രവർത്തകരായ എം
പി സുനിൽ ,പ്രദീപൻ, അഴിയിൽ ബാബു , മലയിൽ ടി കെ കൃഷ്ണൻ ,ദേവദാസ് കൃഷ്ണൻ ,ശിവപുരി പ്രദീപൻ, വിജില ഷൈനി, റോഷ്ന മിഥുൻ, നിതിൻ ബൈജു , കെ കെ മനോജ് എന്നിവർ നേതൃത്വം നൽകി