ബ്ലോഗ് എക്സ്പ്രസ് യാത്ര സി വി എൻ കളരി സന്ദർശിച്ചു
ബ്ലോഗ് എക്സ്പ്രസ് യാത്ര സി വി എൻ കളരി സന്ദർശിച്ചു
Atholi NewsInvalid Date5 min

ബ്ലോഗ് എക്സ്പ്രസ് യാത്ര സി വി എൻ കളരി സന്ദർശിച്ചു



കോഴിക്കോട്:കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോക ബ്ലോഗർമാരിലൂടെ അറിയിക്കാൻ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് സംഘടിപ്പിച്ച കേരള ബ്ലോഗർ എക്സ്പ്രസ് യാത്ര സംഘം സി വി എൻ കളരി സന്ദർശിച്ചു.

മലബാർ ടൂറിസം കൗൺസിലിന്റെ സഹകരണത്തോടെ 

ഞായറാഴ്ച്ച ഉച്ചക്ക് 12 മണിയോടെ സി വി എന്നിൽ എത്തിയ സംഘത്തെ കെ സുനിൽ കുമാർ ഗുരുക്കൾ , കെ അനിൽ ഗുരുക്കൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

കളരി പയറ്റ് നേരിട്ട് കണ്ട ബ്ലോഗർമാർ അവ പരിശീലിക്കാനും താൽപ്പര്യം പ്രകടിപ്പിച്ചു.

സുനിൽ ഗുരുക്കളുടെ ശിഷ്യന്മാർ ചേർന്ന് അഭ്യാസ പ്രകടനം ബ്ലോഗർമാർക്ക് വേറിട്ട അനുഭവമായി. ചില അഭ്യാസ പ്രകടനം ചെയ്യാനും ബ്ലോഗർമാർ മുന്നോട്ട് വന്നത് ആവേശമായി .

ഓരോരുത്തരെ കൊണ്ടും ആയുധം വെച്ചുള്ള അഭ്യാസ പ്രകടനവും നടത്തി.


 ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ മലബാർ ടൂറിസം കൗൺസിലാണ് ബ്ലോഗർമാരെ ജില്ലയിൽ ആതിഥേയത്വം വഹിച്ചത്. സെപ്റ്റംബറിൽ നടക്കുന്ന മലബാർ ടൂറിസം മീറ്റിന്റെ ഭാഗമായാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ പറഞ്ഞു.


അർജന്റീന, ഓസ്ട്രേലിയ, ബൽജിയം, ബ്രസീൽ, ബൾഗേറിയ, ചിലി, ഇറ്റലി, റുമാനിയ, യുഎസ്, യുകെ, നെതർലൻഡ്സ്, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തൊനീഷ്യ, ന്യൂസീലൻഡ്, തുർക്കി, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ബ്ലോഗർമാരാണ് സംഘത്തിലുള്ളത്. രക്ഷ റാവു, സോംജിത് ഭട്ടാചാര്യ എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ളത്.13നു തിരുവനന്തപുരത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് കേരള ബ്ലോഗ് എക്സ്പ്രസ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തത്. ഓൺലൈൻ വോട്ടെടുപ്പിൽ മുന്നിലെത്തിയ ബ്ലോഗർമാരെയാണ് പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയത്.സംഘം തിങ്കളാഴ്ച്ച കലാമണ്ഡലം സന്ദർശിക്കും .യാത്ര 26നു കൊച്ചിയിൽ സമാപിക്കും.


ഫോട്ടോ :1.കോഴിക്കോട് സി വി എൻ കളരിയിൽ എത്തിയ ബ്ലോഗർമാർക്കായി സുനിൽ ഗുരുക്കളുടെ നേതൃത്വത്തിൽ കളരി അഭ്യാസം പ്രകടനം നടത്തുന്നു.



ഫോട്ടോ 2. സുനിൽ ഗുരുക്കളുടെ സഹായത്തോടെ ബ്ലോഗർ കളരി അഭ്യാസം നടത്തുന്നു.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec