കേന്ദ്ര - സംസ്ഥാന സർക്കാർ ഫണ്ട് ;
കൊങ്ങനൂർ എ എൽ പി സ്കൂളിൽ കിച്ചൻ കം സ്റ്റോർ തയ്യാറായി.
അത്തോളി : കൊങ്ങന്നുർ എ എൽ പി സ്കൂളിൽ പുതിയ അടുക്കളയും സ്റ്റോറും തയ്യാറായി.
സ്കൂളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി ഉപജില്ല നൂൺ മീൽ ഓഫീസർ അനിൽ അരയന്നൂർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ
പി ടി സാജിത അധ്യക്ഷത വഹിച്ചു. കെ എം ശിവാനന്ദൻ , അഷറഫ് അയനം, സലീം കോറോത്ത് എന്നിവർ സംസാരിച്ചു.
ഹെഡ് മാസ്റ്റർ ഷാജി എൻ ബാലറാം സ്വാഗതവും ഉച്ച ഭക്ഷണ ഇൻ ചാർജ് അധ്യാപിക ഇ കെ സീനത്ത് നന്ദിയും പറഞ്ഞു.
ചടങ്ങിൽ സ്കൂളിലെ പാചക തൊഴിലാളി വട്ടോളി സുമംഗലയെ ആദരിച്ചു.
സർക്കാർ - എയിഡഡ് സ്കൂളിലെ ഉച്ച ഭക്ഷണ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി കേന്ദ്ര- സംസ്ഥാന സർക്കാർ അനുവദിച്ച തുകയിൽ നിന്നാണ് പദ്ധതി പൂർത്തിയാക്കിയത്.
215 സ്വകർ ഫീറ്റിൽ ആധുനിക സൗകര്യങ്ങളോടെ 6 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മിച്ചത്. 60 % കേന്ദ്രവും 40% സംസ്ഥാനവും അനുവദിച്ച തുകയാണ് പദ്ധതിയ്ക്ക് വിനിയോഗിച്ചത്. ആഗസ്റ്റ് 7 ന് പണി തുടങ്ങി രണ്ടര മാസത്തോടെ പൂർത്തിയാക്കി.
2021 ൽ ഫണ്ട് അനുവദിച്ചെങ്കിലും കേന്ദ്ര ഫണ്ട് അനുമതിയായതോടെ പണി വേഗത്തിലാക്കുകയായിരുന്നു വെന്ന് ഹെഡ് മാസ്റ്റർ ഷാജി എൻ ബൽറാം പറഞ്ഞു.
സർക്കാർ നിശ്ചയിച്ച പ്ലാനിൽ നിർമ്മിച്ച അടുക്കളയിലേക്ക് ആവശ്യമായ ഗ്യാസ് അടുപ്പ്, ഫ്രിഡ്ജ്, പാത്രങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് നൽകി.