കരുമലയില്‍ വൈദ്യിതിക്കാലില്‍ ഇടിച്ച് ടിപ്പര്‍ ലോറി മറഞ്ഞു
ബാലുശ്ശേരി : കരുമല ഉപ്പുംപെട്ടിയില്‍ ടിപ്പര്‍ ലോറി വൈദ്യുതിക്കാലില്‍ ഇടിച്ച് അപകടം. വൈദ്യുതി ക്കാലില്‍ ഇടിച്ചശേഷം ലോറി റോഡിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ കല്‍പ്പറ്റ സ്വദേശി ഗിരീഷ്‌കുമാര്‍ മാത്രമെ വാഹനത്തിലുണ്ടായിരുന്നുള്ളൂ. പരിക്കില്ല. ഇന്ന് രാവിലെ ആറുമണിടോയൊണ് അപകടം. റൂട്ടില്‍ ഒരുമണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. കണ്ണൂരില്‍ നിന്നും മുക്കത്തേക്ക് ബാലുശ്ശേരി വഴി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഹൈവെ പോലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ നിയന്ത്രിക്കുകയും വാഹന ഗതാഗതം പുന: സ്ഥാപിക്കുകയും ചെയ്തു.