ശതം സഫലത്തിന് വർണ്ണാഭമായ തുടക്കം ;
ഭാഷാ പഠനം പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് എം കെ രാഘവൻ എം പി
അത്തോളി :സംസ്ഥാനത്തെ പാഠ്യ പദ്ധതിയിൽ ഭാഷാ പഠനം പരിഷ്കരിച്ചുള്ള
കരിക്കുലം ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് എം കെ രാഘവൻ എം പി .
അത്തോളി ജിവിഎച്ച്എസ്സിലെ ശത വാർഷികാഘോഷമായ ശതം സഫലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
5-ാം ക്ലാസ് വരെ ഭാഷ പഠനത്തിനുള്ള പ്രത്യേക കരിക്കുലം ഉണ്ടാവണം. തൊഴിലിനായി കേരളം വിട്ട് പോകുന്ന ഉദ്യോഗാർത്ഥികൾ ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണം. ഭൂരിഭാഗം പേർക്കും ഭാഷ വിഷയങ്ങൾക്ക് പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കും അഭിമുഖത്തിന് മുൻപിൽ പരാജയമാകും ഇക്കാര്യത്തിന് മാറ്റം ഉണ്ടാക്കാൻ മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നതായും എം പി കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ
അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ സ്പോർട്സ് അക്കാദമി
പ്രഖ്യാപനം നടത്തി.
ലോഗോ രൂപകല്പന ചെയ്തതിൻ്റെ
ഉപഹാരം സിനിമതാരം
ദേവരാജ് ദേവ് സമ്മാനിച്ചു
ശതം സഫലം നാമനിർദ്ദേശകനുള്ള
ഉപഹാരം ഫ്ലവേഴ്സ് ടി.വി ഫെയിം ലക്ഷ്യ സിജീഷ്
സമ്മാനിച്ചു. ശതം സഫലം ന്യൂസ് കേരള
പ്രത്യേക സപ്ലിമെൻ്റ് അജീഷ് അത്തോളിയിൽ നിന്നും ഏറ്റു വാങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പ്രകാശനം ചെയ്തു.
പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സി.കെ. റിജേഷ്, പ്രിൻസിപ്പൽ, സി.ജി.പാർവതി, ഷീബാ രാമചന്ദ്രൻ, എ.എം സരിത, കൊയിലാണ്ടി എ.ഇ.ഒ ഗിരീഷ് കുമാർ
പി.ടി.എ. പ്രസിഡൻ്റ് സന്ദീപ് നാലുപുരക്കൽ,
എം.പി.ടി.എ. ചെയർ പേഴ്സൺ ശാന്തി മാവീട്ടിൽ, പ്രിൻസിപ്പൽ കെ.പി. ഫൈസൽ, സുനിൽ കൊളക്കാട്, സാജിദ് കൊറോത്ത്,
എ.എം.വേലായുധൻ,
പി.
അജിത് കുമാർ, ടി.പി
അബ്ദുൽ ഹമീദ്, സി.എം
സത്യൻ, ടി.ഗണേശൻ, ടി.കെ കരുണാകരൻ, എ.എം.
രാജു,സി.ടി. റജി,
കൊല്ലേത്ത് ഗോപാലൻ,
അജീഷ് അത്തോളി, പി.കെ.മൂസക്കോയ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി.ബി.നിഷ, കെ. ശ്രീലേഖ , സ്കൂൾ ലീഡർ ഐഷ നിയ, ഹെഡ് മിസ്ട്രസ്, പി.പി. സുഹറ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെയും പൂർവവിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി.കോഴിക്കോട് നാന്തല കൂട്ടത്തിന്റെ പകർന്നാട്ടം സംഗീത നൃത്ത പരിപാടിയും നടന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ഡിസംബർ 31 ന് അവസാനിക്കും.
ഫോട്ടോ: ഉദ്ഘാടനം എം കെ രാഘവൻ എം പി നിർവ്വഹിക്കുന്നു
ഫോട്ടോ 2
സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം